രാജാവിന്റെ തുവാല

malayalam stories for kids

അതി മനോഹരിയായിരുന്നു സാക്കിയ. സൌന്ദര്യം മാത്രമല്ല; നല്ല ബുദ്ധിയുമുണ്ടായിരുന്നു അവള്‍ക്ക്‌. ഏതു കാര്യത്തിലും അവളുടെ അച്ഛന്‍ അവളുടെ ഉപദേശം തേടുമായിരുന്നു.

വിവാഹക്കാര്യത്തില്‍ മാത്രം പക്ഷേ അയാള്‍ അവളുടെ ഉപദേശം തേടിയില്ല. കാരണം അവളെ ഇഷ്ടപ്പെട്ടതും വിവാഹം കഴിക്കാന്‍ ആശിച്ചതും മറ്റാരുമായിരുന്നില്ല. രാജാവ്‌; സാക്ഷാല്‍ രാജാവ്‌.

സാക്കിയക്കു പക്ഷേ അവളുടേതായ അഭിപ്രായമുണ്ടായിരുന്നു. അവള്‍ അച്ചനോട്‌ പറഞ്ഞു:

“മാജാവാണെന്നതു ശരി; പക്ഷേ ഞാന്‍ അദ്ദേഹത്തെ ഒരിക്കല്‍ പ്പോലും കണ്ടിട്ടില്ല. ഞാന്‍ കാണുന്നതിനും ഇഷ്ടപ്പെടുന്നതിനും മുന്‍പി അച്ഛന്‍ വാക്കു കൊടുക്കേണ്ടിയിരുന്നില്ല.”

“എന്താ മോളേ നീയിപ്പറയുന്ന്‌?”

“രാജാവിന്റെ ആഗ്രഹം നിരസിക്കുകയോ?”

“ഒരാള്‍ക്ക്‌ കിരീടം നഷ്ടപ്പെടാന്‍ ഏറെ നേരമൊന്നും വേണ്ടച്ഛാ, അതിനാല്‍ എന്തെങ്കിലുമൊരു കൈത്തൊഴില്‍ അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്‌. എങ്കില്‍ നിറഞ്ഞ സന്തോഷത്തോടെ എനിക്കദ്ദേഹത്തെ വിവാഹം കഴിക്കാമായിരുന്നു.”

കാര്യമറിഞ്ഞ രാജാവ്‌ സാക്കിയയുടെ അച്ഛനോടു പറഞ്ഞു.

“ഞാന്‍ അറിഞ്ഞതു പോലെതന്നെ, സൌന്ദര്യം മാത്രമല്ല; വേണ്ടു വോളം ബുദ്ധിയുമുണ്ട്‌ താങ്കളുടെ മകള്‍ക്ക്‌.”

അടുത്ത ദിവസംതന്നെ രാജാവ്‌ നെയ്ത്ത്‌ പരിശീലിക്കുവാന്‍ തുടങ്ങി. മാത്രമല്ല ദിവസങ്ങള്‍ക്കകം മനോഹരമായ ഒരു തുവാല നെയ്ത്‌ അവള്‍ക്കു കൊടുത്തയക്കുകയും ചെയ്തു.

താമസിയാതെ രാജാവും സാക്കിയയും വിവാഹിതരായി. ഒരു ദിവസം രാജാവ്‌ അവളോടു പറഞ്ഞു.

“ജനങ്ങള്‍ എന്നെക്കുറിച്ച്‌ എന്തുപറയുന്നു എന്നറിയാന്‍ എന്താണൊരു വഴി? എന്താണവര്‍ക്ക്‌ വേണ്ടതെന്നും നാം അറിയേണ്ടതല്ലേ?”

“അങ്ങനെയെങ്കില്‍ അങ്ങ്‌ അവരോടൊപ്പം അവരറിയാതെ നടക്കണം. അവരോടൊപ്പം കുറച്ചുനേരമെങ്കിലും കഴിയണം.”

അടുത്തദിവസം രാജാവ്‌ രണ്ടു വിശ്വസ്ത മന്ത്രിമാരോടൊപ്പം തെരുവിലേക്കിറങ്ങി. മുവരും സാധാരണ വേഷത്തിലായിരുന്നു.

പ്രഭാത ഭക്ഷണത്തിനുള്ള സമയമായി. അടുത്തുകണ്ട ചായക്കടയിലേക്ക്‌ മൂവരും കയറി. പെട്ടെന്നതാ അവര്‍ നിന്നിരുന്ന പലക താഴേയ്ക്കു പോകുന്നു. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അറിയുന്ന തിനു മുന്‍പുതന്നെ അവര്‍ താഴെ ഒരു തറയിലെത്തിയിരുന്നു. ഭദ്രമായി അടച്ചുപൂട്ടിയ ഒരു മുറിയിലാണു തങ്ങളെന്ന്‌ അവര്‍ക്കു മനസ്സിലായി. മ്രന്തിമാര്‍ ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും ആരും അവിടെങ്ങും വന്നില്ല.

“കൊള്ളാം, ഒരു രാജാവിനെ സ്വീകരിക്കുന്ന വിധം! എന്താണ്‌ നമുക്ക്‌ സംഭവിച്ചത്‌?” ദേഷ്യം അടക്കാനാവാതെ രാജാവ്‌ പറഞ്ഞു.

അതാ മുകളിലൊരു ചിരി. മുകളിലേക്കു നോക്കിയ രാജാവും മന്ത്രിമാരും ഒരു വൃദ്ധന്റെ അതിസുന്ദരമായ മുഖം കണ്ടു. “ഹ ഹ ഹ । മുന്നു ദിവസം; അതുകഴിഞ്ഞാല്‍ ഓരോരുത്തരെയായി ഞാന്‍ കൊല്ലും. മനുഷ്യമാംസത്തിന്റെ രുചി എല്ലാവരും ഇഷ്ടപ്പെടും.”

വൃദ്ധന്റെ മുഖം മറഞ്ഞു.

നമ്മളാരാണെന്ന്‌ അവനോടു പറഞ്ഞാലോ തിരുമനസ്സേ?”

മന്ത്രിമാരില്‍ ഒരുവന്‍ ചോദിച്ചു. വേണ്ട വേണ്ട, എങ്കില്‍ ഇന്നുതന്നെ അവന്‍ നമ്മളെ തട്ടിക്കളയും, ആലോചിച്ചു തീരുമാനിക്കാം.” രാജാവ്‌ ചിന്തയിലാണ്ടു. ഏറെ നേരം കഴിഞ്ഞു. മൂന്നെണ്ണത്തിനും ഒരുപാടു തടിയുണ്ട്‌. അതിനാല്‍ ഭക്ഷണമില്ല;

വേണമെങ്കില്‍ അല്പം വെള്ളം കുടിച്ചോളൂ.” വൃദ്ധന്റെ വൃത്തികെട്ട മുഖം അവര്‍ വീണ്ടും കണ്ടു.

“വെള്ളമെങ്കില്‍ വെള്ളം, തന്നോളൂ, മരിക്കാന്‍ ഞങ്ങള്‍ക്കു പേടിയൊന്നുമില്ല മരിക്കുന്നതിനു മുന്‍പു പക്ഷേ നിങ്ങള്‍ക്കൊരു ഉപകാരം ചെയ്യണമെന്നുണ്ട്‌; ഞങ്ങളുടെ മോക്ഷപ്രാപ്തിക്കായി…” രാജാവു വൃദ്ധനോടു പറഞ്ഞു.
“എന്തുപകാരം”
“ഞാനൊരു നെയ്ത്തുകാരനാണ്‌. ഇവിടത്തെ രാജഞിക്കു ഞാന്‍ നെയ്യുന്ന തുവാല എന്തിഷ്ടമാണെന്നോ! ഒരു കൊച്ചുതറിയും മറ്റും കിട്ടിയാല്‍ ഞാന്‍ നെയ്തെടുക്കാം.

തീര്‍ച്ചയായും രാജ്ഞി നിങ്ങള്‍ക്കു നല്ല വിലതരും.” പണം കിട്ടുമെന്നു കേട്ടപ്പോള്‍ വൃദ്ധന്‍ മറ്റൊന്നും ആലോചിച്ചില്ല. പെട്ടെന്നുതന്നെ തറിയും നൂലും മറ്റും വൃദ്ധന്‍ അവിടെ എത്തിച്ചു കൊടുത്തു. സാക്കിയയ്ക്കുവേണ്ടി രാജാവ്‌ നല്ലൊരു തുവാല നെയ്തെടുത്തു. വൃദ്ധന്‍ അതുമായി കൊട്ടാരത്തിലെത്തി. വളരെ നേരത്തെ ശ്രമത്തിനുശേഷം അയാള്‍ അകത്തുകടന്നു തുവാല രാജിക്കു സമര്‍പ്പിച്ചു.

ഒന്നുരണ്ടു ചോദ്യങ്ങളിലൂടെതന്നെ സാക്കിയയ്ക്കു ഒരു കാര്യം മനസ്സിലായി. രാജാവ്‌ അപകടത്തിലാണ്‌. ഒരു പണക്കിഴി വൃദ്ധനു നല്കി അയാളെ പറഞ്ഞയച്ച സാക്കി തന്റെ സേവകരെ വിളിച്ചു പറഞ്ഞു.

“വൃദ്ധനെ നിങ്ങള്‍ പിന്തുടരുക. രാജാവിനെന്തോ അപകടം പിണഞ്ഞിരിക്കുന്നു.

സേവകര്‍ക്കൊപ്പം സാക്കിയയും വൃദ്ധനെ പിന്തുര്‍ന്നു.

ചായക്കടയ്ക്കുപുറത്ത്‌ സാക്കിയ കാത്തുനിന്നു. ഏറെനേരം അവള്‍ക്കവിടെ നില്ക്കേണ്ടിവന്നില്ല. വൃദ്ധനറിയാതെ ഉള്ളില്‍ കടന്ന സേവകര്‍ക്കൊപ്പം രാജാവും മന്ത്രിമാരും ബന്ധിതനാക്കപ്പെട വൃദ്ധനും പുറത്തുവന്നു.

“എന്റെ പൊന്നേ നീ ഞങ്ങളെ രക്ഷിച്ചു.”

സന്തോഷം അടക്കാനാവാതെ രാജാവ്‌ സാക്കിയയെ കെട്ടിപ്പിടിച്ചു.
“ഞാനല്ല, അങ്ങു നെയ്ത തുവാലയാണ്‌ രക്ഷിച്ചത്‌”

അവള്‍ മന്ദഹാസത്തോടെ പറഞ്ഞു..