മഹാമടിയനായിരുന്നു അനാന്‍ചി ചിലന്തി. ആകാരത്തില്‍ ഏറെ വലുപ്പമുണ്ടെങ്കിലും മനസ്സിനു തീരെ വലുപ്പമില്ല. കൊച്ചുകൊച്ചു ജീവികളെ ഭീഷണിപ്പെടുത്തി ആഹാരം കൈവശപ്പെടുത്തുകയാണ് അവന്റെ പണി. അതിനാല്‍ അവന്റെ സമീപത്തുകൂടി ഒരു കൊച്ചു ജീവിയും പോകാതായി.
വല നെയ്യാനും അങ്ങനെ ഇരയെ പിടിക്കാനുമൊന്നും അവനൊട്ടു താല്പര്യവുമില്ല. അതൊക്കെ വിഷമം പിടിച്ച ബോറന്‍ പണിയാണെന്നാണ് അവന്റെ അഭിപ്രായം.
ഒരിക്കല്‍ വിശന്നുപൊരിഞ്ഞ് അനാന്‍ചി അങ്ങനെ നടക്കവേ, ഒരു വലിയ ഈച്ചയെ ലക്ഷ്യം വച്ചുകൊണ്ട് ചുടൂബു ഓന്ത് പതുങ്ങി നില്ക്കുന്നതു കണ്ടു.
അതാ, നിമിഷങ്ങള്‍ക്കുള്ളില്‍ ഈച്ച അവന്റെ വായിലെത്തി. “കൊള്ളാം.” അനാന്‍ചി അറിയാതെ പറഞ്ഞുപോയി. ചുടൂബു തിരിഞ്ഞു നോക്കി. അനാന്‍ചിയെക്കണ്ടു.
അവന്റെ മടിയെക്കുറിച്ചും ഭീഷണിപ്പെടുത്തലുകളെക്കൂറിച്ചു മൊക്കെ നന്നായി അറിയാവുന്നവനാണ് ചുടുബു. “എനിക്കും വല്ലാതെ വിശക്കുന്നു. നീ പിടിക്കുന്നതില്‍ ഒന്നു രണ്ടെണ്ണം എനിക്കുടെ തന്നുടെ.” അനാന്‍ചി ചോദിച്ചു.
“എന്നെപ്പോലെ നിനക്കും പണിയെടുത്താലെന്താ! കുശാലായി ഭക്ഷണം കഴിക്കാലോ.”
“അതോ… അതൊക്കെ കഴിയുമ്പം ഒരുതരം ക്ഷീണോം വേദനേം. എന്നെക്കൊണ്ടതൊന്നും വയ്യേ…”
ചുടൂബു അനാന്‍ചിയെ സൂക്ഷിച്ചു നോക്കിയിട്ട സ്വയം പറഞ്ഞു.
ഇവനൊരു മണ്ടനാണെന്നതു നൂറുവട്ടം ഉറപ്പ്, ഇന്നിവനെ ഒരൂ പാഠം പഠിപ്പിക്കണം.
സുഖമുള്ളൊരു ചിരിയോടെ ഓന്ത് പറഞ്ഞു.
“എനിക്കൊരു മ്രന്തമറിയാം. നീ കേട്ടിട്ടുണ്ടോയെന്നറിയില്ല. എത്ര പണിയെടുത്താലും നമുക്കു ക്ഷീണവും വേദനയുമൊന്നും തോന്നില്ല. ഏറ്റവും അടുത്തു നില്ക്കുന്നവനാരോ അവനാണ് അതൊക്കെ അനുഭവപ്പെടുക.”
“അങ്ങനൊരു മന്ത്രമുണ്ടല്ലേ. എങ്കില്‍ എന്നെയൊന്നു പഠിപ്പിച്ചു തര്വോ?”
പിന്നെന്താ, പക്ഷെ ഒരു വ്യവസ്ഥയുണ്ട്. ഇന്നു നിന്റെ വലയിൽ വിഴുന്നതൊക്കെ എനിക്ക്. ക്ഷീണോം വേദനേം എനിക്കാ ഉണ്ടാവാന്‍ പോണെ. എന്തു പറയുന്നു,”
അനാന്‍ചി കുറച്ചുനേരം ആലോചിച്ചു. ഒരു ദിവസത്തെ പ്രശ്നമല്ലേയുള്ളു. മ്രന്തം പഠിച്ചുകഴിഞ്ഞാല്‍ എക്കാലവും സുഖം… ഓക്കെ.
“ശരി…., എങ്കില്‍ വലിയൊരു വല നെയ്തോളു”
വല തീര്‍ന്നുവരാന്‍ അല്പസമയമെടുത്തു. മനോഹരമായ വല. വല നെയ്യുന്നതിനൊപ്പം ചുടൂബു പറഞ്ഞുകൊടുത്ത മന്ത്രം അനാന്‍ചി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
“ചച്ചുടു ചച്ചുടു പിച്ചുടു പിച്ചുടു തുങ്കുടു തുങ്കുടു.. ഒന്ന് രണ്ട മുന്ന്”
വലയില്‍ വീണു കൊണ്ടിരുന്ന ജീവികളെയെല്ലാം അനാന്‍ച ചുടുബുവിനു കൊടുത്തുകൊണ്ടിമുന്നു. അനാന്‍ചിക്കാണെങ്കില്‍ ക്ഷീണവും ഉറക്കവും വന്നു തുടങ്ങി.
അങ്ങനെ കുറെയേറെ നേരം കടന്നുപോയപ്പോള്‍ അവനൊമു കാര്യം ബോദ്ധ്യമായി.
ഇവന്‍ തന്നെ പറ്റിക്കുകയാണ്, അനാന്‍ചി കോപത്തോടെ പറഞ്ഞു.
“എന്നെ പറ്റിച്ചു നീ കുശാലായി തിന്നുകയാണല്ലേ, എടാ പരമദ്രോഹീ”
അപ്പോള്‍ മെല്ലെ ചിരിച്ചുകൊണ്ട് ചുടുബു പറഞ്ഞു.
“നിനക്കിതിപ്പോഴാണോ പിടി കിട്ടിയത്. ഏതായാലും നിന്റെ വല കൊള്ളാം. എടുക്കുന്ന പണിയില്‍ സന്തോഷം തോന്നിയാല്‍ എവിടെ ക്ഷീണം! ഏതായാലും ഇനി നീ പട്ടിണി കിടക്കേണ്ടി വരില്ല. ഇടക്കൊന്നു മിനുക്കണം കേട്ടോ. പോട്ടെ ബൈ ബൈ.”
ചുടുബു ഓന്ത് ഏമ്പക്കവും വിട്ടു പോകുന്നതു കണ്ട് അനാന്‍ചി നെടുവീര്‍പ്പിട്ടു. എങ്കിലും ഉള്ളി ല്‍പ്പറഞ്ഞു,. അയാള്‍ പറഞ്ഞതു ശരിയാ. പണിയില്‍ സന്തോഷം തോന്നിയാല്‍ എവിടെ ക്ഷീണം!