ഒരിക്കല്‍ സൂര്യന്‍ പരുന്തിനോട് കുറച്ചു പണം കടമായി ആവു ശ്യപ്പെട്ടു. ആവശ്യപ്പെട്ട തുക മുഴുവന്‍ പരുന്ത് സൂര്യനു നല്കുകയും ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ മടക്കി നല്കാമെന്നായിരുന്നു വ്യവസ്ഥ, ആഴ്ചകളും മാസങ്ങളും കടന്നുപോയിട്ടും പക്ഷേ, സൂര്യന്‍ വാങ്ങിയ പണം തിരികെ കൊടുത്തില്ല. പലപ്പോഴും പരുന്ത് എഴുന്നേറ്റു വരൂ മ്പോള്‍ സമയം വൈകിയിരിക്കും. ഇതു മുതലെടുത്തുകൊണ്ട് സൂര്യന്‍ പരുന്തിനോട് പറയും.
“അയ്യോ പലതവണ ഞാന്‍ പറഞ്ഞില്ലേ, പണം വീട്ടിലാണിരിക്കു ന്നത്. പണം ഞാന്‍ കൊണ്ടുനടക്കാറില്ല. ആകാശത്തിലെത്തുന്ന തിനു മുന്‍പ് വളരെ ചുരുങ്ങിയ സമയമേ ഞാന്‍ വീട്ടില്‍ തങ്ങാറുള്ളു ആ സമയം വരു. തീര്‍ച്ചയായും താങ്കളുടെ പണം തരാം.”
അങ്ങനെയിരിക്കെ ഒരുദിവസം സ്നേഹിതനായ പൂവന്‍കോഴി പരുന്തിനോടു ചോദിച്ചു.
“എന്തിനാണ് പലപ്പോഴും സൂര്യനെ കാണാന്‍ പോകുന്നത്. എന? കാര്യം സുഹൃത്തേ.”
“അതോ, എന്റെ കൈയില്‍നിന്ന് അയാള്‍ കുറച്ച് പണം കടം വാങ്ങിയിരുന്നു. എപ്പോള്‍ ചെന്നാലും അയാള്‍ ആകാശത്തിലാ, വീട്ടില്‍ചെന്നാലേ പണം കിട്ടു. എന്താ ചെയ്ക?”
“ഓ അതാണോ കാര്യം. ഒരു കാര്യം ചെയ്യൂ. ഇന്ന് എന്നോടൊപ്പം കഴിഞ്ഞോളു. സുര്യന്‍ ഉണരും മുന്‍പ് എഴുന്നേലക്കുന്നവനാ ഞാന്‍. താങ്കളെ ഞാന്‍ വിളിച്ചെഴുന്നേല്‍പിക്കാം.”
അന്നുരാധ്രി പൂവന്‍കോഴിക്കൊലപ്പം അന്തിയുറങ്ങിയ പരുന്ത് വെളുക്കും മുന്‍പുതന്നെ സുരൃഗൃഹത്തിലെത്തി.
“ഗുഡ്മോണിംഗ്. ഞാനിതാ താങ്കളുടെ വീട്ടിലെത്തിക്കഴിഞ്ഞു.” പരുന്ത് സൂര്യനെ അഭിവാദനം ചെയ്തു. ഒന്നു പതറിയെങ്കിലും സുര്യന്‍ പ്രതൃഭിവാദനം ചെയ്തുകൊണ്ടു ചോദിച്ചു. “ആരാണ് താങ്കളെ ഈ സമയം ഇങ്ങോട്ടു പറഞ്ഞുവിട്ടത്?”
പരുന്ത് ഉത്തരമൊന്നും പറയാതെ നിന്നപ്പോള്‍ സുര്യന്‍ പറഞ്ഞു. “താങ്കളുടെ പണം വേണമെന്നുണ്ടെങ്കില്‍ അതെനിക്കറിയണം. പറയൂ ആരാണ് താങ്കളെ പറഞ്ഞുവിട്ടത്?”
ഗത്യന്തരമില്ലാതെ പരുന്തു പറഞ്ഞു.
“പൂവന്‍കോഴി.”
സൂര്യന്‍ പരുന്തിനു പണം കൊടുത്തുകൊണ്ടു ശപിച്ചു.
“പുവന്‍കോഴിയാണ് നിന്നെ ഉണര്‍ത്തിവിട്ടതല്ലേ. ഇന്നുമുതല്‍ അവന്റെ കുഞ്ഞുങ്ങള്‍ നിനക്ക് ആഹാരമായിത്തീരും.” പരുന്തിനു എന്തെങ്കിലും പറയാന്‍ കഴിയുന്നതിനുമുന്‍പേ സൂരൃന്‍ ആകാശത്തിലേക്കു കയറിക്കഴിഞ്ഞിരുന്നു.
അന്നുമുതല്‍ പരുന്തുകള്‍ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ തുടങ്ങി.