ചീറ്റപ്പുലിയും കുഞ്ഞുങ്ങളും

malayalam stories for kids

സ്വതേ മടിയനായിരുന്നു തമ്പുട്ടു. വേട്ടയാടുന്നതിനുവേണ്ടി കുന്തവുമായി കാട്ടില്‍ പോകുമെങ്കിലും പലപ്പോഴും മരത്തണലില്‍ ഇരുന്ന്‌ ഉറങ്ങും. ഒരിക്കല്‍ അങ്ങനെ വെറുതെ കുത്തിയിരിക്കുമ്പോള്‍ അതാ തൊട്ടപ്പുറത്തായി പത്തുപ്രന്ത്രണ്ടു മാനുകള്‍ തുള്ളിക്കളിച്ചു നില്‍ക്കുന്നു. മാനിറച്ചി വളരെ രുചികരമാണെങ്കിലും എഴുന്നേറ്റ്‌ കുന്ത മെടുക്കുവാനുംമറ്റും അവനൊരുത്സാഹവും തോന്നിയില്ല.

പെട്ടെന്ന്‌ മാന്‍കൂട്ടത്തിനപ്പുറത്തെ കുറ്റിച്ചെടികളില്‍ ഒരനക്കം. തമ്പുട്ടു സൂക്ഷിച്ചുനോക്കി. അമ്പോ ഒരു ചീറ്റപ്പുലി…..!

അത്‌ മാന്‍കൂട്ടത്തെ ലക്ഷ്യമിടുകയാണെന്ന്‌ അവനു മനസ്സിലായി. നിമിഷങ്ങള്‍ക്കുള്ളില്‍ പുലിയുടെ നഖങ്ങള്‍ക്കുള്ളില്‍ക്കിടന്ന്‌ അതി ലൊരെണ്ണം പിടയുന്നതവന്‍ കണ്ടു. താമസിയാതെ ആ മാനിനെ വലിച്ചിഴച്ചുകൊണ്ട്‌ ചീറ്റ എങ്ങോട്ടോ പോകുകയായി.

എങ്ങോട്ടാവും ആ പോക്ക്‌?

തമ്പുട്ടുവിന്‌ ജിജഞാസയായി. അവന്‍ ചീറ്റപ്പുലിക്കു പിന്നാലെ പതുങ്ങിപതുങ്ങിച്ചെന്നു. ഏറെ ദൂരം പോകേണ്ടിവന്നില്ല. അതാ മനോഹരമായ മൂന്നു ചീറ്റക്കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങള്‍ക്കു തീറ്റ കൊടുക്കുകയാണ്‌ ചീറ്റപ്പുലി.

എന്തു സുഖമാണ്‌ ആ കുഞ്ഞുങ്ങള്‍ക്ക്‌. ഒരു പണിയും ചെയ്യാതെ നല്ല ഒന്നാന്തരം ഇറച്ചി ഇങ്ങനെ കൊണ്ടുവന്നുതരാന്‍ തനിക്ക്‌ ആരെ അകിലുമുണ്ടായിരുന്നെങ്കില്‍!. തമ്പുട്ടുവിന്റെ ചിന്ത കാടുകയറാന്‍ തുടങ്ങി.

ഹായ്‌, അതിലൊരെണ്ണത്തിനെ തട്ടിയെടുത്താല്‍ പോരെ. തനിക്കുവേണ്ടി വേട്ടയാടി ഇറച്ചി കൊണ്ടുവരാന്‍ അതിനെ നന്നായി പരിശീലിപ്പിച്ചാല്‍ കാര്യം കുശാലായി.

തമ്പുട്ടു തള്ളപ്പുലി പോകുന്നതുവരെ അവിടെ പതുങ്ങിയിരുന്നു. തളളപ്പുലി ഉടനെ തിരിച്ചുവരില്ലെന്ന്‌ ഉറപ്പുവരുത്തിയതിനുശേഷം അവന്‍ കുഞ്ഞുങ്ങള്‍ക്കരികിലെത്തി. ഏതിനെ എടുക്കണം, മുന്നെണ്ണവും ഏതാണ്ട്‌ ഒന്നുപോലിരിക്കുന്നു.

അവന്‍ ആകെ സംശയത്തിലായി. എങ്കില്‍ മൂന്നെണ്ണത്തിനെയും എടുക്കുക തന്നെ.

തള്ളപ്പുലി തിരിച്ചുവന്നപ്പോള്‍ തന്റെ കുഞ്ഞുങ്ങള്‍ ഒന്നിനെയും കാണുന്നില്ല. ദുഃഖം സഹിക്കാനാവാതെ അവള്‍ വലിയ ശബ്ദത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. അവളുടെ നിലവിളി മണിക്കൂറുകള്‍ നീണ്ടു. കവിളിലൂടെ കണ്ണുനീര്‍ ഒഴുകിയൊഴുകി കണ്ണിനിരുവശവും താഴേക്ക്‌ രണ്ടുകറുത്ത പാടുകള്‍ മൂപപ്പെട്ടു.

അവളുടെ കരച്ചില്‍ അടുത്ത ദിവസവും തുടര്‍ന്നു. ഈ വലിയ നിലവിളിക്കു കാരണമെനത്തെന്നറിയാനായി ഗോത്രത്തലവന്‍ കാട്ടിലേക്കു ചെന്നു. മൃഗങ്ങളുടെ സ്വഭാവവും രീതിയും നന്നായറിയാവുന്ന തലവന്‌ കാര്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഗോത്രത്തല്‍ വന്‍ അന്വേഷണം ആരംഭിച്ചു. അതൊടുവില്‍ തമ്പുട്ടുവില്‍ ചെന്നെത്തി “നീ കാടിന്റെ നിയമങ്ങള്‍ തെറ്റിച്ചിരിക്കുന്നു. കുഞ്ഞുങ്ങളെ മോഷ്ടിക്കുക മാത്രമല്ല അധ്വാനിക്കാതെ ജീവിക്കാന്‍ വേണ്ടിയുള്ള സൂത്രം കുടിയാണ്‌ നീ നടത്തിയത്‌. ഒരുവന്റെ ശക്തിയും കഴിവും ഉപയോഗിച്ചാവണം ജീവിക്കേണ്ടതെന്നാണ്‌ നിയമം.

കാട്ടുനിയമം തെറ്റിച്ചതിന്റെ പേരില്‍ തമ്പുട്ടുവിനെ ഗോത്രത്തില്‍ നിന്നു പുറത്താക്കി. ആ മുന്നു കുഞ്ഞുങ്ങളെയും ആ ഗോത്രമുഖ്യന്‍ തിരികെ കാട്ടിലാക്കി. എങ്കിലും ചീറ്റപ്പുലിയുടെ കണ്ണുനീരിന്റെ പാട് ഒരിക്കലും മാഞ്ഞുപോയില്ല.

മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്‌ നന്നല്ലെന്ന്‌ ആ പാടുകള്‍ എപ്പോഴും മനുഷ്യരെ ഓര്‍മലപ്പെടുത്തുന്നു വെന്ന്‌ സുലു വര്‍ഗ്ഗക്കാര്‍ വിശ്വസിക്കുന്നു.