(Malayalam Quotes, Quotes Malayalam, Quotes in Malayalam, Malayalam Quotes Text, Malayalam Quotes about Love, Malayalam Quotes about Life, Malayalam Quotes Short) ഉദ്ധരണികൾ ശക്തമാണ്. നിങ്ങൾക്ക് വിഷമം തോന്നുമ്പോൾ അവ നിങ്ങളെ പ്രജോദിപ്പിക്കുകയും വെല്ലുവിളി നേരിടുമ്പോൾ മുന്നോട്ട് പോകാൻ നിങ്ങളെ പ്രേരിപ്പിക്കുകയും കൂടാതെ ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്താഗതി മാറ്റാനും ഉദ്ധരണികൾക്ക് കഴിയും. ഈ ലേഖനത്തിൽ, മികച്ച മലയാളം ഉദ്ധരണികൾ ഞങ്ങൾ പ്രസിദ്ധികരിച്ചിരിക്കുന്നു.
Malayalam Quotes
യാത്രകൾ ഒന്നും അവസാനിക്കുന്നില്ല ചില ഇടവേളകൾ പുതിയ യാത്രകളുടെ മുന്നൊരുക്കങ്ങളാണ്..!
ചെയ്തത് ശെരിയാണെന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ പതറാതെ നിൽക്കണം അവസാനശ്വാസം നിലം പതിക്കുന്ന വരേയ്ക്കും..
തടസങ്ങൾ തന്നെയാണ് യഥാർത്ഥ വഴി.
ആഗ്രഹിക്കും പോലെ മനോഹരമല്ലെങ്കിലും കാലം കാത്തുവെക്കുന്നതെല്ലാം മനോഹരം തന്നെ ആയിരിക്കും.
ഒരു തൂവൽ കൊഴിഞ്ഞെന്ന് വെച്ച് ഒരു പക്ഷിയും പറക്കാതിരിന്നിട്ടില്ല.
ബി ഹാപ്പി.. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ദൂരം ചിരിയാണ്.
വിനാശത്തെ ചെറുത്തു തോൽപ്പിക്കാനുള്ള ആയുധമാണ് വിവേകം. ശത്രുക്കൾക്ക് നശിപ്പിക്കാനാവാത്ത കോട്ടയാണത്.
ജനിച്ചാലും മരിച്ചാലും അടുത്തുള്ളവരെല്ലാം അറിയും, വരും.. അറിയാതെ പോകുന്നത് ജീവിച്ചിരിക്കുമ്പോഴാണ്.
ഇന്കയുബേറ്ററിൽ വിരിയിക്കുന്ന ഇറച്ചിക്കോഴികളെയല്ല ഉയർന്നു പറക്കാൻ കഴിവുള്ള കഴുകന്മാരെയാണ് നാളേക്ക് ആവശ്യം.
Malayalam Quotes Text
- ഒറ്റപ്പെടുമ്പോൾ മാത്രം ഓർമ്മകൾ നിറയുന്നൊരു ഒറ്റമുറിയുണ്ട് ഓരോ മനുഷ്യനിലും..!
- അകലെയേക്കാൾ അകലെയാകുന്നു നീ അരികിലേക്കാൾ അരികിലാണത്ഭുതം.
- ഒന്നുമില്ല എന്ന ഒറ്റ ഉത്തരത്തിൽ, എന്തുമാത്രം സങ്കടങ്ങളാണ് ഓരോരുത്തരും ഉള്ളിന്റെയുള്ളിൽ ഒളിപ്പിച്ചുവെക്കുന്നത്..!
- നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല.. രക്തമല്ലാതെ ഒരു ചമയമില്ല.. എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്.. അതാണെന്റെ ആനന്ദം.
- മഴ പറഞ്ഞു മരിച്ചുപോയെന്ന്. വെയിൽ പറഞ്ഞു ജനിച്ചിട്ടേയില്ലെന്ന്. ഇടയിൽ കയറി മഞ്ഞു പറഞ്ഞു ഇപ്പോഴുമുണ്ട് ഉരുകി, ഉരുകിയിങ്ങനെ.
- മനസിലുള്ളത് അങ്ങനെ തന്നെ മറ്റൊരാളെ പറഞ്ഞു മനസിലാക്കാൻ കഴിയാത്ത കാലത്തോളം, നമ്മളെ ആരും മനസിലാക്കുന്നില്ലെന്ന് പറഞ്ഞിട്ട് വലിയ കാര്യം ഒന്നുമില്ല…!
- ആരെയെങ്കിലും ഉള്ള് തട്ടി സ്നേഹിച്ചിട്ടുണ്ടെങ്കിൽ, ഒരിക്കലെങ്കിലും ചങ്ക് പൊട്ടി കരഞ്ഞിട്ടുണ്ടാകണം..!
- ടൈം ട്രാവൽ മെഷിനൊന്നും വേണ്ട, കുറച്ചു പട്ടു കേട്ടാൽ തന്ന ആ ഭൂതകാലത്തിലേക്കൊന്ന് ഫ്രരെയായിട്ട് പോയ് വരാം..!
- ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് നമ്മളെ കിട്ടില്ല എന്ന് അറിയുമ്പോൾ അവർ നമ്മൾക്കായി സമ്മാനിക്കുന്ന പ്രതിഫലത്തിന്റെ ഒരു രൂപമാണ് ‘ഒറ്റപ്പെടുത്തൽ’.
- നല്ലതൊന്നിനെ നന്നായിട്ടുണ്ടെന്ന് പറഞ്ഞാൽ നാവിറങ്ങി പോകും പോലെയാണ് ചിലർക്ക്. എന്നാലോ, കുറ്റങ്ങൾ എണ്ണിപ്പറയുവാൻ ആയിരം നാവാണ് താനും..!