(Friendship Quotes Malayalam, സൗഹൃദം Quotes, Sauhrudam Malayalam Quotes, Friendship Quotes in Malayalam, Malayalam Heart Touching Friendship Quotes, Friendship Quotes Malayalam Text) മലയാളം സൗഹൃദം Quotes ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച Malayalam Friendship Quotes ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
Friendship Quotes Malayalam (സൗഹൃദം Quotes)

കാണുമ്പോൾ ചിരിക്കുന്ന മുഖങ്ങളല്ല, കാണാതിരിക്കുമ്പോൾ തിരക്കുന്ന സൗഹൃതങ്ങളില്ലേ..! അവരാണ് നമുക്കെന്നും പ്രിയപ്പെട്ടവർ..!

നമ്മൾ എന്തു മണ്ടത്തരം പറഞ്ഞാലും, ചിരിച്ചു കൊണ്ട് കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത് ഭാഗ്യം തന്നെയാണ്..

നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്… നമ്മളെ പോലെത്തന്നെ തലയ്ക്ക് വെളിവില്ലാത്ത ഒരു ചങ്കിലെ കിട്ടുന്നത്..!

പകരമിനി ആയിരം പെരുവന്നാലും ആയിരത്തിൽ ഒരാൾക്കുപോലും പകരമാവാൻ കഴിയാത്ത ചിലരുണ്ട് ജീവിതത്തിൽ..!

പലർക്കും കാണുമ്പോൾ അസൂയ തോന്നിപ്പോകുന്ന ചില സൗഹൃദങ്ങൾ ഉണ്ട്…

Minions പോലെ ചിലരുണ്ട് ജീവിതത്തിൽ പണിതരാനും കട്ടയ്ക്ക് കൂടെ നിൽക്കാനും..

ആരോഗ്യത്തിന് ഹാനികരമല്ല… എന്നുറപ്പുള്ള ഒരേ ഒരു ലഹരിയാണ് സൗഹൃദം…!!

ആദ്യ നോട്ടത്തിൽ പഞ്ചപാവം എന്ന് തോന്നിയവർ നല്ല ഒന്നാന്തരം കുറ്റിപിശാചുകൾ ആണെന്ന് അരിഞ്ഞത് അവരെ ചങ്ക് ആക്കിയപ്പോഴാണ്..

ഒരേ ബെഞ്ചിലിരുന്ന് പരസ്പരം എല്ലാം പങ്കുവെച്ചിരുന്ന കൂട്ടുകാരായിരുന്നു നമ്മൾ എന്നിട്ടും, ഇന്ന് ഞാനും നീയും വാട്സാപ്പിൽ “ടാ എന്തുണ്ട് വിശേഷം” എന്ന് വല്ലപ്പോഴും കുത്തിക്കുറിക്കുന്ന വെറും അപരിചിതർ മാത്രം..

കാണാതെ അടുത്തിരുന്നൊന്ന് സംസാരിക്കാതെ എന്തിന്, ഒരു ചിരി പോലും പങ്കിടാതെ ഒരാൾക്ക് നമ്മളെ ഹാപ്പി ആക്കാൻ പറ്റുന്നുണ്ടെങ്കിൽ… Some connections are beyond words…
ഓർക്കുമ്പോൾ ചുണ്ടറ്റത് വിരിയുന്ന പുഞ്ചിരിയാകണം കരയുമ്പോൾ കൈകൾ കൂട്ടുപിടിച്ച് വിരിക്കുന്ന തണലാകണം, ഓർമ്മകൾക്ക് ജീവൻ പടർത്തുന്ന വസന്തമാകണം ഓരോ സൗഹൃദങ്ങളും…
നാട്ടുകാരും, വീട്ടുകാരും പ്രേമമാണോന്നൊക്കെ അടക്കം പറഞ്ഞിട്ടും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒരാൺ പെൺ സൗഹൃദമുണ്ടെങ്കിൽ ഇക്കാലത്തു അതുമൊരു വിപ്ലവമാണ്…
ചില മിണ്ടലുകളുണ്ട്, വർഷങ്ങൾ പലതു കഴിഞ്ഞു മിണ്ടുമ്പോളും, അന്ന് നിർത്തിയിടത് നിന്ന് തന്നെ തുടരുന്ന കളിപറച്ചിലുകൾ, മാറ്റമില്ലാത്ത മിണ്ടലുകൾ…
ചുരുക്കം ചിലരുണ്ട്, നമ്മുടെ ചെറിയ വലിയ കാര്യങ്ങളെ ക്ഷമയോടെ കേട്ടിരിക്കാനും, പരിഭവങ്ങളും സങ്കടങ്ങളും അതെ തീവ്രതയിൽ മനസിലാക്കാനും, കഴിയുന്ന പ്രിയപ്പെട്ട ചിലർ…
ഇതുവരെയുള്ള സമ്പാദ്യമെന്തെന്ന് ചോദിച്ചാൽ പറയാം – ‘എന്റെ നിശ്ശബ്ദതയെ പോലും തിരിച്ചറിയയുന്നവർ’..
നിശബ്ദമായി ചേക്കേറി ഹൃദയത്തിൽ കൂടുകൂട്ടിയ ചിലരുണ്ട്… കാലമതിനെ സൗഹൃദമെന്ന് പേരിട്ട് വിളിച്ചു…!
Minions പോലെ ചിലരുണ്ട് ജീവിതത്തിൽ പണിതരാനും കട്ടയ്ക്ക് കൂടെ നിൽക്കാനും..
ആദ്യ നോട്ടത്തിൽ പഞ്ചപാവം എന്ന് തോന്നിയവർ നല്ല ഒന്നാന്തരം കുറ്റിപിശാചുകൾ ആണെന്ന് അരിഞ്ഞത് അവരെ ചങ്ക് ആക്കിയപ്പോളാണ്..
നാലായി മടക്കി തിരികെ കിട്ടുമെന്നറിഞ്ഞാലും പലപ്പോളും ഒരു രാത്രിക്കപ്പുറം നീളാത്ത വഴക്കിനോളം പ്രിയമുള്ള മറ്റൊന്നുമില്ല..
ഒരേ ബെഞ്ചിലിരുന്ന് പരസ്പരം എല്ലാം പങ്കുവെച്ചിരുന്ന കൂട്ടുകാരായിരുന്നു നമ്മൾ എന്നിട്ടും, ഇന്ന് ഞാനും നീയും വാട്ട്സാപ്പിൽ ‘ഡാ എന്തുണ്ട് വിശേഷം’ എന്ന് വല്ലപ്പോഴും കുത്തിക്കുറിക്കുന്ന വെറും അപരിചിതർ മാത്രം..
എല്ലാ സൗഹൃദത്തിലും തുറക്കാനാകാത്ത ചില മുറികളുണ്ട്. കഴിയുമെങ്കിൽ അങ്ങോട്ട് പോകരുത്. സൗഹൃദമെന്നു പറഞ്ഞാൽ മറ്റേയാളുടെ സ്വകാര്യതയെ മാനിക്കുന്നതുകൂടിയാകണം..!!
‘കൂട്ടിന് ഞാനില്ലേ’ എന്നവർത്തിച്ചു പറഞ്ഞെങ്കിലും കൂടെവേണമെന്നാശിച്ചപ്പോൾ കണ്ടില്ലല്ലോ നിന്നെ ഞാൻ…
ചിലരെയൊക്കെ ജീവിതത്തിൽ പരിചയപ്പെടുന്നത് ഇനിയൊരിക്കലും ഒരാളോടും പെട്ടന്ന് കൂട്ടുകൂടരുതെന്ന് പഠിപ്പിക്കാനാണ്.
വാലായി കൂടെ നടന്ന പലരും ഇന്നെവിടെയാണെന്നൊരു വിവരവുമില്ല തുമ്പുമില്ല.. പക്ഷേ ചിലരുണ്ട് അന്നുമിന്നും പുലിവാലായി കൂടെത്തന്നെ…
Also Read: Love Quotes in Malayalam
Also Read: 100+ WhatsApp Status in Malayalam