Buddha Quotes Malayalam: ബുദ്ധമതം ലോകത്തിലെ പ്രധാന മതങ്ങളിൽ ഒന്നാണ്, അതിന്റെ പഠിപ്പിക്കലുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്റെ സ്ഥാപകനായ ബുദ്ധൻ ഒരു തത്ത്വചിന്തകനും ആത്മീയ നേതാവുമായിരുന്നു, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ബുദ്ധന്റെ പഠിപ്പിക്കലുകൾ ജീവിതത്തെക്കുറിച്ച് സവിശേഷമായ ഒരു വീക്ഷണം വാഗ്ദാനം ചെയ്യുന്നു, ഒപ്പം നമുക്ക് എങ്ങനെ സന്തോഷവും ആന്തരിക സമാധാനവും കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. ഈ ലേഖനത്തിൽ, മെച്ചപ്പെട്ട ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന ഏറ്റവും പ്രചോദനാത്മകമായ ചില ബുദ്ധ ഉദ്ധരണികൾ ഞങ്ങൾ പര്യവേക്ഷണം ചെയ്യും.
[adinserter block=”4″]
Buddha Quotes Malayalam

നിങ്ങൾ സംസാരിക്കുന്നതിന് മിൻപ് നിങ്ങളുടെ വാക്കുകൾ മൂന്ന് കവാടങ്ങളിലൂടെ കടന്നുപോകട്ടെ.. ഇത് സത്യമാണോ? അത് ആവശ്യമാണോ? അത് ദയായുള്ളതാണോ?

പ്രശ്നമിതാണ് നമ്മൾ വിചാരിക്കുന്നു നമുക്ക് ഇനിയും സമയമുണ്ടെന്ന്..
[adinserter block=”4″]

ഇന്ന് നിങ്ങളെ എന്താണോ ദുഃഖിപ്പിച്ചത് അത് നാളെ നിങ്ങളെ ശക്തനാക്കും.

അർത്ഥ ശൂന്യമായ ആയിരം വാക്കുകളേക്കാൾ മികച്ചതാണ് ആശ്വാസം നൽകുന്ന ഒരു വാക്ക്.
[adinserter block=”4″]

ഉള്ളവനിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരുപാട്ട് നേടാനാകും ഇല്ലാത്തവനിലേക്ക് നോക്കിയാൽ നിങ്ങൾ ഒരുപാട് നേടിയവനാകും.
Buddha Quotes in Malayalam

ഒഴുകുന്ന ജലവും പറയും പലപ്പോഴും ഏറ്റുമുട്ടും, ജയിക്കുന്നത് ജലമായിരിക്കും അതിന്റെ ശക്തി കൊണ്ടല്ല നിർത്താതെയുള്ള പരിശ്രമത്താൽ.
[adinserter block=”4″]

യഥാർത്ഥ സമ്പന്നൻ കൈ നിറയെ പണമുള്ളവനല്ല, മനസ്സ് നിറയെ സമാധാനമുള്ളവനാണ്.

ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ്. ഒടുക്കം നിശ്ശബ്ദതയിലും..
[adinserter block=”4″]

തിരിച്ചെന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടാണ് നിങ്ങൾ മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യുന്നതെങ്കിൽ അത് കരുണയുള്ള മറിച്ച് വ്യാപാരമാണ്.
Buddha Malayalam Quotes Text
- ദുഃഖം നിന്നിലാണ് ദുഃഖകരണവും നിന്നിൽ ആണ്, ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നിന്നിൽ തന്നെ.
- നമ്മെ രക്ഷിക്കാൻ നമുക്കല്ലാതെ മറ്റാർക്കും കഴിയില്ല. നമ്മൾ നടക്കേണ്ട ദൂരം തീർക്കേണ്ടത് നമ്മൾ തന്നെയാണ്.
- അറിവിനേക്കാൾ മഹത്തരമാണ് മനസിലാക്കാൻ നിങ്ങളെക്കുറിച്ച് അറിഞ്ഞവർ ഏറെ ഉണ്ടാകും മനസ്സിലാക്കിയവർ അപൂർവ്വവും.
- വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുൾമുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ ജയിക്കുക.
- അനുഭവം ഏറ്റവും നല്ല അധ്യാപകനാണ് പക്ഷെ ആരെക്കാളും ക്രൂരമായിട്ടായിരിക്കും അദ്ദേഹം പഠിപ്പിക്കുക.
[adinserter block=”4″]
- അമിതമായ ചിന്തയാണ് ദുഖത്തിന്റെ ഏറ്റവും വലിയ കാരണവും..
- ക്ഷമിക്കുന്നവരാകുക.. മനസിലാക്കുന്നവരാകുക എന്നാൽ.. വിഡ്ഢിയാക്കരുത്.
- ആശയാണ് എല്ലാ നിരാശകൾക്കും കാരണം.
- ജീവിതത്തിലെ ഒരനുഭവം മോശമാണെന്ന് കരുതി നിങ്ങളുടെ കഥ അവസാനിക്കുന്നില്ല.
- സ്നേഹിക്കുക, എന്നാൽ നിങ്ങളുടെ ഹൃദയത്തെ ദുർവിനിയോഗം ചെയ്യാൻ ആരെയും അനുവദിക്കാതിരിക്കുക!
- നഷ്ടപ്പെടുവാൻ ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്.
- സന്തോഷങ്ങൾ പങ്കുവെക്കുകയും നൊമ്പരങ്ങൾ ഉള്ളിലൊതുക്കുകയും ചെയ്യുക അത്രമാത്രം.
- ആകസ്മികമായി ആരെയും നിങ്ങൾ കണ്ടുമുട്ടാറില്ല. അവിടെ എന്തെങ്കിലും കാരണം ഉണ്ടായിരിക്കും. ഒന്നുകിൽ ഒരു പാഠം അല്ലെങ്കിൽ ഒരു അനുഗ്രഹം.
- നീണ്ടകാല ബന്ധമോ സൗഹൃദമോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരിക്കലും നുണ പറയാതിരിക്കുക എന്ന ലളിതമായ സത്യം പിന്തുടരുക..!