101 (കുസൃതി ചോദ്യങ്ങൾ) Kusruthi Chodyangal with Answers

kusruthi chodyam | funny questions and answers in malayalam

Kusruthi Chodyam, Kusruthi Chodyangal, Kusruthi Chothiyam, Malayalam Kusruthi Chodyangal with Answers, Kusruthi Chodyangal Utharangal. രസകരമായ മലയാളം കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്ക് ഈ ലേഖനത്തിൽ കാണാൻ സാധിക്കും.

കുസൃതി ചോദ്യം | Kusruthi Chodyam

ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ രസകാരമായ കുസൃതികൾ ഒളിപ്പിച്ചു വെച്ച ചോദ്യങ്ങളാണ് കുസൃതി ചോദ്യങ്ങൾ. നേർക്ക് നേരെയുള്ള ഉത്തരങ്ങൾക്ക് പകരം പൊതുവെ ഉദ്ദേശിക്കാത്ത രീതിയിൽ ചിന്തിച്ചുത്തരം കണ്ടെത്തേണ്ടി വരുന്ന ചോദ്യങ്ങളും ഇതിലുണ്ടാവാറുണ്ട്. ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും കൌതുകം ജനിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള ഏതാനും അടിപൊളി കുസൃതി ചോദ്യങ്ങളാണ് ഇവിടെ ശേഖരിക്കുന്നത്.

Malayalam Kusruthi Chodyangal With Answers

1. ആരും ആഗ്രഹിക്കാത്ത പണം?

ആരോപണം

2. പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?

പൊക്കം കുറഞ്ഞവരുടെ കൂടെ നിൽക്കുക

3. ആരും ഇഷ്ട്ടപ്പെടാത്ത ദേശം?

ഉപദേശം

4. അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?

തെങ്ങുകയറ്റം

5. ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?

സൈലെൻസ്

6. ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?

മീൻ

7. വിശപ്പുള്ള രാജ്യം?

ഹംഗറി

8. കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?

ട്രാഫിക് ജാം

9. രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?

ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്

10. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?

ക്യു (Q)

11. അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്? (Kusruthi Chothiyam)

പപ്പായ

12. ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?

ഗോവ

13. തേനീച്ച മൂളുന്നതെന്തുകൊണ്ട്? (Kusruthi Chodyangal)

അതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്

14. കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?

സ്വപനം

15. എങ്ങനെ എഴുതിയാലും ശെരിയാവാത്തത്‌ എന്ത്?

തെറ്റ്

16. ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?

സ്ക്രൂഡ്രൈവർ

17. ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം? (Kusruthi Chodyangal)

വിവരം

18. ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?

ചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും

19. കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?

അതിൽ നിറയെ Problems ആയതുകൊണ്ട്

20. നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?

ബനാന

21. ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം? (Kusruthi Chodyangal)

പേന

22. വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?

ക്ലോക്കിലെ സെക്കൻഡ്‌സ് സൂചി

23. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?

അത്യാഗ്രഹം

24. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്? (Kusruthi Chodyangal)

ഇ (E)

25. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?

കൈകൾകൊണ്ട്

26. ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?

കലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)

27. ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?

മീൻ വല

28. വെട്ടുംതോറും നീളം കൂടുന്നത് എന്ത്?

വഴി

29. താമസിക്കാൻ പറ്റാത്ത വീട്?

ചീവീട്

Also read: Malayalam Pickup Lines

Malayalam Kusruthi Chodyam Questions And Answers

30. കണ്ണൂരിലും ഞാനുണ്ട്..! ബഹിരാകാശത്തും ഞാനുണ്ട്…! കലണ്ടറിലും ഞാനുണ്ട്…! ആരാണ് ഞാൻ…?

മലയാളം അക്ഷരം ‘ക’

31. ഏറ്റവും കൂടുതൽ പുക അടിക്കുന്ന ഇംഗ്ലീഷ് അക്ഷരം?

C (BD യുടെ നടുക്കാണ്)

32. തിരുവനന്തപുരം കാരുടെ day ഏതാണ്?

എന്തരെടേ

33. രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു… രാമു ഉണക്ക മീനെടുത്തു. 2000 രൂപ അവിടെത്തന്നെ ഇട്ടു… എന്തുകൊണ്ട്?

രാമു ഒരു പൂച്ച ആയിരുന്നു.

34. ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു. അയാളുടെ കൈയ്യിൽ ഒരു തോക്കു മാത്രമേ ഉള്ളു. അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും? (Kusruthi Chodyam)

അയാളുടെ തോക്കിലെ ബുള്ളറ്റിൽ കയറി രക്ഷപെടും

35. അവിവാഹിതരായ യുവതികൾ മാതാപിതാക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ?

NAKTQ എന്നെ കെട്ടിക്കു

36. ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?

Google Pay

37. കാൽ ചെവിയിൽ വെച്ച് ഇരിക്കുന്നത് ആര്? (Kusruthi Chodyam)

കണ്ണട (Spectacles)

38. ഒരു മുത്തശ്ശിക്ക് മൈദാ പൊടിക്കാൻ ഒരു പുഴ കടക്കണം. പക്ഷേ അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും?

മൈദാ പൊടിയാണ്, അത് പൊടിക്കാൻ പോകണ്ട കാര്യം ഇല്ല.

39. 10 ന് മുൻപ് എന്ത് വരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത്…?

ആ വരുമ്പോൾ. ആപത്ത്

40. എത്രത്തോളം വെളുക്കുന്നുവോ, അത്രത്തോളം വൃത്തികേടാക്കുന്ന എന്താണ്?

ബ്ലാക്ക് ബോർഡ്

41. ഭാരം കൂടിയ പാനീയം ഏതാണ്? (Kusruthi Chodyam)

സംഭാരം

42. ജോമേറ്ററി ക്ലാസ്സിൽ കണക്കു മാഷിനെ സഹായിക്കുന്ന രണ്ടു പെൺകുട്ടികൾ ആരെല്ലാം?

ബിന്ദു and രേഖ

43. തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ? (Kusruthi Chodyam)

നെല്ല്

44. വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏതെന്നു പറയാമോ?

പാൽ (Milk)

45. ഒഴുകാൻ കഴിയുന്ന അക്കം ഏതു?

6

46. സ്വന്തം പേര് ഇപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന ജീവി?

കാക്ക

47. ഉറുമ്പിന്റെ അപ്പന്റെ പേരെന്ത്? (Kusruthi Chodyam)

ആന്റപ്പൻ

48. കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?

മെഴുകുതിരി

49. പേരിന്റെ കൂടെ initial ഉള്ള ജീവി?

ചിമ്പാൻസി

50. എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ്?

സ്പൂൺ

51. മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?

അപകടം

Kusruthi Chodyam Telegram Group

കുസൃതി ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പറയാനും “Kusruthi Chodyam” ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. ദിവസവും കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും പങ്കുവെക്കുന്ന ഒരു ആക്റ്റീവ് ഗ്രൂപ്പാണിത്.

Also Read: Malayalam Stories to Read

Also Read: (കടങ്കഥകൾ) Kadamkathakal

Also Read: Christmas Wishes in Malayalam

FAQ about Kusruthi Chodyam

കുസൃതി ചോദ്യത്തെക്കുറിച്ച് പതിവായി ചോദിക്കുന്ന ചില സംശയങ്ങളും അവയുടെ ഉത്തരങ്ങളും താഴെ കൊടുത്തിട്ടുണ്ട്.

What is Kusruthi Chodyangal?

വിശപ്പുള്ള രാജ്യം?

Where can I find kusruthi chodyam?

അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?