Malayalam Status, WhatsApp Status Malayalam: മികച്ച മലയാളം സ്റ്റാറ്റസുകൾ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച Malayalam WhatsApp Status കൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
Malayalam Status | മലയാളം സ്റ്റാറ്റസ്

ഒരുപാട് നേരമൊന്നും വേണ്ടടോ, കഴിയുമെങ്കിൽ ഒരു മെസ്സേജ്, സുഖമാണോ എന്നൊരു ചോദ്യം… വീണ്ടും അടുക്കാൻ ആഗ്രഹിക്കുന്ന മനസ്സിന് അത് തന്നെ ധാരാളമാണ്..!

എത്ര നേരം ഉറങ്ങിയാലും അലാറത്തിന് ശേഷമുള്ള ഉറക്കമാണ് ശെരിയായ ഉറക്കം..!

വരിയറിയാത്ത പാട്ടും ഉത്തരമറിയാത്ത ചോദ്യവും നേരിടുമ്പോഴാണ് എന്നിലെ രചയിതാവ് ഉണരുക..!

പ്രേമിക്കാൻ വേണ്ടി ജീവൻ വരെ തരാം എന്നൊക്കെ പറയുന്നവരില്ലേ.. സത്യത്തിൽ കൊതുകിന് പോലും ഒരു തുള്ളി രക്തം കൊടുക്കാത്തവരാണ്..!
Love Status Malayalam

ഒരു മെസ്സേജിട്ടാൽ എളുപ്പം മറുപടി താറാവുന്ന അകലത്തിൽ നീ ഉണ്ടെന്ന് അറിയുമ്പോൾ മനസ്സിന് വല്ലാത്തൊരു ഹാപ്പിനെസ്സാണ്..!

സ്വയം സ്നേഹിക്കുക ഇന്നത്തെ ചെയ്യാനുള്ളൂ.. വേറാരുടേം കയ്യീന്ന് പിടിച്ച വാങ്ങാൻ പറ്റില്ലല്ലോ.. എനിക്കെന്നോട് കറതീർന്ന സ്നേഹമാണ്..!

ഒരു മടുപ്പും കൂടാതെ മണിക്കൂറുകളോളം ആരോടെങ്കിലുമൊക്കെ സംസാരിക്കാൻ പറ്റുന്നുണ്ടെങ്കിൽ അവരാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ..!

ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചാൽ … അകലുമ്പോൾ ഉള്ള് നോവരുണ്ട്..!! അടുക്കുമ്പോൾ ഉള്ളം നിരയാറുമുണ്ട്..!

ചില മനുഷ്യന്മാരുണ്ട് അവർ വന്നതിന് ശേഷമേ നമ്മളറിയു, അവർക്ക് മാത്രമായി പൂരിപ്പിക്കാവുന്ന ഒരു ശൂന്യത ഇത്രയും കാലം നമ്മുടെ ഉള്ളിൽ ബാക്കി ഉണ്ടായിരുന്നു എന്ന്..
Also Read: Love Quotes in Malayalam
Sad Status Malayalam

കേൾക്കാൻ ഒരാൾ ഉണ്ടാകുക എന്നത് ഭാഗ്യമാണ് എന്നാൽ അതിലും ഭാഗ്യമാണ് കേൾക്കുന്ന ആൾ അത് പൂർണ്ണമായും മനസിലാക്കുക എന്നത്.!

നമ്മുടെ സന്തോഷങ്ങൾ നമ്മൾ തന്നെ കണ്ടെത്തിയാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ..!

ഏറ്റവും നന്നായി ചേർത്തു പിടിക്കുന്നവർ തന്നെയാണ്, അത്രതന്നെ ദൂരത്തേക്ക് വലിച്ചറിയുകയും ചെയ്യാറുള്ളത്..!

പലർക്കും നമ്മൾ വേണ്ടപ്പെട്ടവരാകുന്നത് അവർക്ക് വേണ്ടപ്പെട്ട ചില സമയങ്ങളിൽ മാത്രമാണ്..!

ഒരാൾ ചിരിക്കുന്ന നിമിഷങ്ങൾ എപ്പോളും സത്തായമാവണനെന്നില്ല. പക്ഷെ അവർ കരയുന്ന നിമിഷങ്ങൾ തീർച്ചയായും സത്യമാണ്..!
Also Read: Sad Quotes in Malayalam
Friendship Status Malayalam

പ്രണയത്തിൽ മാത്രമല്ല.. അത്രമേൽ ഹൃദയത്തിൽ പതിഞ്ഞ സൗഹൃദങ്ങളിലുമുണ്ട് “Missing..!”
Also Read: Friendship Quotes in Malayalam
WhatsApp Status Malayalam

ഞാനിപ്പോഴും ചിന്തിക്കുന്നൊരു കാര്യമെന്താണെന്ന് അറിയാമോ..? ഇന്നുള്ള മനുഷ്യരൊന്നും എക്കാലവും എന്റെ കൂടെ ഉണ്ടാകണമെന്നില്ലല്ലോ… എക്കാലത്തിനിടെ എത്രയെത്ര മനുഷ്യർ വന്നിറങ്ങി പോയി…!

ഒരിക്കലെങ്കിലും നമുക്ക് മനസുകൊണ്ട് കെട്ടിപ്പിടിക്കുന മനുഷ്യരാകണം… മരിക്കുന്നതിന് മുൻപ് മനസ് നിറയെ മനുഷ്യത്വമുള്ള മനുഷ്യരാകണം..!

പരസ്യമായത്, സ്വകാര്യമായത്, രഹസ്യമായത്, മനുഷ്യർക്ക് ജീവിതം മൂന്ന് തരത്തിലാണ്..!

ഒരിക്കൽ ഞാൻ മനസ്സിൽ പറയും… നെ എന്തിന് ഒരോർമ്മയായി മാത്രം അവശേഷിക്കുന്നെന്ന്..! തിരിച്ചു വരാൻ പറ്റാത്ത അകലത്തിൽ ദൂരെ ഇരുന്നുകൊണ്ട് നെ അതിന് തലയാട്ടും..!

ജീവിതം ഒരിക്കലും ഒരുപോലല്ല… മറ്റുള്ളവരുടെ സന്തോഷങ്ങളും ദുഖങ്ങളും നമ്മുടേത് ആകണമെന്നില്ല..!