Malayalam Quotes About Life: മികച്ച മലയാളം Life Quotes ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച “Malayalam Life Quotes ആണ് ഞങ്ങൾ നിങ്ങളുമായി പങ്കിടുന്നത്.
Table of Contents
Malayalam Quotes About Life
സ്വയം കഴിവില്ലെന്നും ജീവിതത്തിൽ ഒന്നും ആകാൻ കഴിയില്ലെന്നും സ്വയം തോന്നുകയാണെങ്കിൽ അത് തീർച്ചയായും ഒരു കള്ളമാണ്.
മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് അവസാനിപ്പിച്ചാൽ മനോഹരമാക്കാവുന്നത്ര സിമ്പിളാണ് ജീവിതം..!
എല്ലാവരുടെ life-ലും കാണും പാതി വഴിക്ക് കാണാതായ.. ആരൊക്കെയോ
ജീവിതം സർവകലാശാലയാണ്. പഠിക്കാനുള്ള പല വിഷയങ്ങളും അവിടെത്തന്നെയുണ്ട്.
ജീവിതമെന്തെന്ന് നാം അറിയും മുൻപേ അത് പകുതിയും തീർന്നു പോകുന്നു..!
ജീവിതം മനോഹരമാക്കാൻ എപ്പോഴും മറ്റൊരാൾ വേണമെന്ന് വാശി പിടിച്ച് തുടങ്ങുന്നിടത്തു നിന്നാണ് തോൽവിയുടെ ആദ്യ തുടക്കം.
ജീവിതം എന്ന് പറയുമ്പോൾ ഇങ്ങനെയൊക്കെയാണ് പലരും കയറി വരും ഇറങ്ങി പോവും പക്ഷെ ആര് വന്നാലും പോയാലും നമ്മൾ എവിടെയും പോവരുത്.. നമ്മിൽ തന്നെയുണ്ടാവണം..
ജീവിതത്തിൽ നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത നിമിഷങ്ങളുണ്ടാകും. അന്നുമുതൽ നമ്മൾ സ്വയം സംസാരിച്ചു തുടങ്ങും സ്വയം തീരുമാനിച്ചു തുടങ്ങും.
ചിലർക്ക് ലൈഫിൽ അത്രയേറെ ഇമ്പോർട്ടൺസ് കൊടുത്ത, നമ്മൾ ഇരന്നു വാങ്ങുന്നതാണ് സാഡ്നെസ്സ്.
Also read: Christmas Wishes in Malayalam
Malayalam Quotes About Life Text
ജീവിതത്തിൽ അനുഭവങ്ങൾ പാഠങ്ങളാണ്.. നന്മ തിന്മകൾ, ശരി തെറ്റുകൾ വിവേചിച്ചറിയാനുള്ള അവസരവുമാണ്
ഇന്നലെകൾ ഓർമ്മകളായി, നാളെകൾ പ്രതീക്ഷകളുമാണ്.. ജീവിതമെന്നാൽ ഇന്നാണ്.
ആഗ്രഹങ്ങൾ ഒന്നും നടക്കുന്നില്ല എന്നതൊഴിച്ചാൽ ലൈഫിൽ ഞാൻ ഹാപ്പിയാണ്.
ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക്കുന്നത് എപ്പോഴും ജലമായിരിക്കും. അത് അതിന്റെ ശക്തികൊണ്ടല്ല, നിർത്താതെയുള്ള പരിശ്രമത്താൽ..
നിങ്ങൾക്ക് ഒരു ജീവിതമേയുള്ളു നന്നായി ജീവിച്ചാൽ അതുതന്നെ മതിയാവും.
മരണം വരെ ഉത്തരം കിട്ടാത്ത ഒരേയൊരു ചോദ്യം ‘ആരെ വിശ്വസിക്കണം’
മടങ്ങി വരുമെന്ന് ആരോടും വാക്കു കൊടുത്തിട്ടല്ല ഓരോ രാത്രിയും കൊഴിഞ്ഞു പോകുന്നത്. ഒക്കെ ഒരു പ്രതീക്ഷയാണെടോ.. നാളെയുടെ..!
ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയല്ല..
ജനിച്ചലും മരിച്ചാലും അടുത്തുള്ളവരെല്ലാം അറിയും..വരും.. അറിയാതെ പോകുന്നത് ജീവിച്ചിരിക്കുമ്പോഴാണ്.
നഷ്ടപ്പെടാൻ ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്.
Inspirational Malayalam Quotes About Life
മൗനമാണ് ഏത് സമയത്തും നല്ലത്, പ്രതികരിക്കാൻ പോയാൽ നമ്മൾ തെറ്റുകാരാകും കാരണം, തെറ്റ് ചെയ്യുന്നവർ ന്യായികരിക്കാൻ ഏറ്റവും മിടുക്കരാണ്.
ഒന്നോർത്താൽ, ഒന്നും ഓർക്കാത്തത് തന്നെയാണ് നല്ലത്.
നിങ്ങളുടെ നൊമ്പരങ്ങൾ ചിലപ്പോൾ മറ്റുള്ളവരിൽ ചിരി പടർത്തിയേക്കാം, പക്ഷെ ഒരിക്കലും നിങ്ങളുടെ ചിരി മറ്റുള്ളവർക്ക് നൊമ്പരമാകരുത്.
നിങ്ങൾ ശരിയായി കളിക്കുകയാണെങ്കിൽ നിങ്ങൾക്ക് അർഹമായതെല്ലാം ജീവിതം നൽകും.
മടുത്തു എന്ന് ആരും പറയാറില്ല.. ചില സൂചനകൾ തരും.. മനസ്സിലാക്കേണ്ടത് നമ്മളാണ്.
ജീവിതം ഒരു പരീക്ഷയാണ്. അത് വിജയിക്കുന്നത് സ്ഥിരതയാണ്.
നിങ്ങളുടെ പിന്നിൽ നിന്ന് കൊണ്ട് നിങ്ങളെക്കുറിച്ച് കുറ്റം പറയുന്നവരെ ശ്രദ്ധിക്കേണ്ട… അവരെ വിട്ടേക്കുക, കാരണം ശരിക്കും പറഞ്ഞാൽ അവർ നിങ്ങളെക്കാൾ രണ്ടടി പിറകിലാണ്.. അത് കൊണ്ടാണ് നിങ്ങളുടെ പിറകിൽ നിന്ന് കൊണ്ട് കുറ്റം പറയേണ്ടി വരുന്നത്.
എല്ലാവരും ദീർഘകാലം ജീവിക്കാൻ ആഗ്രഹിക്കുന്നു.. പക്ഷെ ആരും വയസാവാൻ തയ്യാറല്ല..
ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നുള്ളതിലല്ല പ്രധാനം. ആ സംഭവങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണ് പ്രധാനം.
ചിലരുടെ ചില നേരത്തെ ആത്മാർത്ഥമായ വാക്കുകൾക്ക് വീണ്ടും നമ്മെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള അസാമാന്യ ശക്തിയുണ്ട്.
Short Malayalam Quotes About Life
നിങ്ങൾ മറ്റ് പ്ലാനുകളിൽ തിരക്കിലായിരിക്കുമ്പോൾ സംഭവിക്കുന്നത് ജീവിതമാണ്.
മനുഷ്യരെ എല്ലായിടത്തും കണ്ടേക്കാം.. എന്നാൽ അവിടെയെല്ലാം മനുഷ്യത്തവും കാണണമെന്നില്ല..
മുന്നേറുക എന്നതാണ് ലക്ഷ്യമെങ്കിൽ, അത് നിറമില്ലാത്ത ചില ഓർമ്മകളുടെയും നിരുത്സാഹപ്പെടുത്തുന്ന ചില ചിന്തകളുടെയും തടവറയിൽ നിന്ന് ആദ്യം മോചിതരാവുക.
ഉപദേശിക്കാൻ വരുന്നവരോട്: ജീവിതവും അനുഭവങ്ങളും എന്റെയാണ്, അപ്പൊ തീരുമാനവും എന്റേത് മാത്രം..!
കൊഴിഞ്ഞുവീണ ഇന്നലെകൾ ഓർമ്മകളായി നെഞ്ചിലും.., വരാനിരിക്കുന്ന നാളെകൾ ആധികളായി തലയിലും.. വന്നിരിക്കുന്നത് കൊണ്ടാവണം ജീവിച്ചിരിക്കുന്ന ഇന്നുകൾക്ക് വല്ലാത്ത ഭാരം!
എന്ത് സംഭവിച്ചാലും ശരി ഞാൻ ഹാപ്പി ആയിരിക്കും എന്ന് തീരുമാനിക്കു. കൈ വിട്ടു പോയത് നോക്കിയിരിക്കാതെ ഒരു കൊച്ചു വെളിച്ചത്തെയെങ്കിലും കണ്ടെത്തു.
ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലാത്തവരായ ചിലരുണ്ട്. അവസരത്തിനൊത്ത് മാറാനാവാത്ത ഒഴുക്കിനൊത് നീന്താനറിയാത്ത നാട്യത്തിന് കൂട്ടുചേരാനാവാതെ മണ്ണോളം താഴ്ന്ന മൂട് പടങ്ങളില്ലാത്ത ചില മനുഷ്യർ.. ലോകത്തിന്നവർ കോമാളികൾ മാത്രം..!
ജീവിതത്തിൽ നമ്മളെ എല്ലായ്പ്പോഴും കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ ശരികൾ വിശദീകരിക്കേണ്ട ആവശ്യം ഇല്ല.. കാരണം ആ ശരിയ്ക്ക് മുൻപിലും അവർ കുറ്റം കണ്ടെത്തും.
ജീവിതത്തിൽ നിങ്ങൾ പഠിക്കേണ്ട ഏറ്റവും വലുതും, ശക്തവുമായ പാഠം, ഓരോരുത്തർക്കും അവർക്ക് അനുയോജ്യമായ ഇരിപ്പിടം മാത്രം നൽകുക എന്നതാണ്.
എന്തൊക്കെ ചെയ്താലും നമുക്കൊരു വിലയും തരാത്തവർ എല്ലാവരുടെയും ജീവിതത്തിൽ കാണും. പക്ഷേ അവരാണ് നമ്മളെ ഉരുക്കു മനുഷ്യരാക്കിയത്. നന്ദി പറയാൻ മറക്കരുത്.