30+ Tongue Twisters in Malayalam | നാക്കുളുക്കി വാക്യങ്ങൾ

Tongue Twisters in Malayalam

(Tongue Twisters in Malayalam, Malayalam Tongue Twisters, New Easy Tongue Twisters in Malayalam, നാക്കുളുക്കി വാക്യങ്ങൾ) മലയാളം നാവുളുക്കി വാക്യങ്ങളാണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങളുടെ തിരച്ചിൽ ഇവിടെ അവസാനിക്കുകയാണ്. പ്രശസ്തമായ ഏതാനും മലയാളം നാക്കുളുക്കി വാക്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

Malayalam Tongue Twisters

അക്ഷരങ്ങളുടെ ആവർത്തനം മൂലം ഉച്ചരിക്കുമ്പോൾ വാക്കുകളുടെ സ്ഥാനമാറി അർത്ഥവ്യത്യാസങ്ങൾ വന്ന് അല്പം ചിരിക്ക് വകനൽകുന്ന വാക്യങ്ങളെയാണ് നാക്കുളുക്കി വാക്യങ്ങൾ എന്ന് വിളിക്കുന്നത്. ഇംഗ്ലീഷിൽ ടങ് ട്വിസ്റ്ററുകൾ (Tongue Twisters) എന്നാണ് ഇത്തരത്തിലുള്ള നാക്കുളുക്കി വാക്യങ്ങൾ അറിയപ്പെടുന്നത്. എത്ര നല്ല അക്ഷരാഭ്യാസിയേയും ഒന്ന് വിഷമിപ്പിക്കാൻ പര്യാപ്തമാണ് മലയാള ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും.

താഴെ കൊടുത്തിരിക്കുന്ന നാക്കുളുക്കി വാക്യങ്ങളിൽ നിന്നും ഒരു ലൈൻ വായിച്ച ശേഷം രണ്ടുമൂന്നാവർത്തി ഇവിടെ എഴുതിയത് നോക്കാതെ ഉച്ചത്തിൽ പറഞ്ഞു നോക്കുക! വായിക്കുമ്പോൾ എളുപ്പമെന്നു തോന്നുന്ന വാക്യങ്ങൾ ഉച്ചരിക്കുമ്പോൾ എങ്ങനെ പുറത്തുവരുന്നു എന്ന് കണ്ടുതന്നെ മനസ്സിലാക്കുക.

Tongue Twisters in Malayalam

1. വടി പുളിയേക്കേറി, പുളി വടിയേക്കേറി!

2. ഉരലാൽ ഉരുളിയുരുളിയാൽ ഉരലുരുളുമോ ഉരുളിയുരുളുമോ..!

3. കുട്ടൻ കുപ്പി തപ്പി, തട്ടാൻ തട്ടി കുപ്പി

4. പുളി വടി, വടി പുളി

5. ആന അലറലോടലേറൽ.

6. റെഡ് ബൾബ് ബ്ലൂ ബൾബ്, ബ്ലൂ ബൾബ് റെഡ് ബൾബ്.

7. സൈക്കിൾ റാലി പോലൊരു ലോറി റാലി.

8. പത്തനാപുരത്ത് പത്തു പച്ച തത്ത ചത്ത് കുത്തി ഇരുന്നു.

9. പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി..!

10. രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി..

11. പേരു മണി പണി മണ്ണു പണി..

12. ഉരുളീലൊരുരുള..!!

13. പെരുവിരലൊരെരടലിടറി..!

14. തെങ്ങടരും മുരടടരൂല..

15. വരൾച്ച വളരെ വിരളമാണ്..!

16. അറയിലെയുറിയില്‍ ഉരിതൈര്..!!

17. പാറമ്മേല്‍ പൂള, പൂളമ്മേല്‍ പാറ..!!

18. വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി..!

19. അരമുറം താള്‌ ഒരു മുറം പൂള്‌..!

20. അലറലൊടലറലാനാലയില്‍ കാലികൾ..!

21. ഉരുളിയിലെ കുരുമുളക് ഉരുളേലാടുരുളല്‍..!

22. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചി തച്ചത്തി..!

23. തച്ചന്‍ തയ്ച്ച സഞ്ചി, ചന്തയില്‍ തയ്ച്ച സഞ്ചി..

24. അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ..

25. ചരലുരുളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ..!

26. അന്തിക്ക് കുന്തിദേവി കിണ്ടി കഴുകുമ്പോൾ കിണ്ടികളിൽ ഒരു കിണ്ടിയുരുണ്ട് കുണ്ടിൽ വീണു..!!

27. തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും..

28. ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ ഉരുളയുരുളുമോയുരുളിയുരുളുമോ..

29. കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം..

30. കുട്ടൻ കുപ്പി തപ്പി, തട്ടാൻ തട്ടി കുപ്പി.

Also Read: 100+ Malayalam Kadamkathakal | കടങ്കഥകൾ

Also Read: 101 Kusruthi Chodyangal | കുസൃതി ചോദ്യങ്ങൾ

Malayalam Tongue Twisters FAQ

മലയാളം നക്കുളിക്കി വാക്യങ്ങളെ കുറിച്ചുള്ള ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും താഴെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഇവ നിങ്ങളെ സഹായിക്കും.

“ആന അലറലോടലേറൽ” is the most famous Malayalam Tongue Twister.

Malayalam Tongue Twisters are verses that are difficult to pronounce due to the repetition of synonyms in the Malayalam language

You can find all the popular Malayalam tongue twisters here.

Tongue twister is known as “നാവുളുക്കികൾ” in the Malayalam language.