ടിന്റുമോൻ ഫലിതങ്ങൾ | Tintumon Jokes in Malayalam

tintumon jokes malayalam

(Tintumon Jokes in Malayalam, ടിന്റുമോൻ ഫലിതങ്ങൾ, Tintumon Comedy in Malayalam, Tintu Mon Jokes, Tintumon Malayalam Jokes) ടിന്റുമോനെ അറിയാത്ത മലയാളികൾ കുറവായിരിക്കും കേരളത്തിൽ. കേരളത്തിൽ മൊബൈൽ ഫോണുകൾ വന്ന സമയത് SMS കളായി നമ്മുടെ മുന്നിലേക്ക് എത്തിയവനാണ് Tintumon. അതിനുശേഷം മാസികകളിലൂടെയും പത്രത്തിലൂടെയും ടിന്റുമോനും അവന്റെ ഫലിതങ്ങളും നമ്മളിലേക്ക് എത്തി. Tintu Mon നെ ഏറ്റവും അടുത്തറിയുന്നത് 90’s Kids ആയിരിക്കും. കാരണം ബ്ലാക്ക് & വൈറ്റ് ഫോണുകളിലൂടെ SMS ആയി എത്തിയ Tintumon Jokes Malayalam, ഒരു chat എങ്ങനെ തുടങ്ങണം എന്ന് അറിയാത്ത അവരെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ഈ ലേഖനത്തിൽ പ്രശസ്തമായ കുറച്ച് “Tintumon Jokes in Malayalam” ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പറഞ്ഞു വെറുപ്പിക്കാതെ നമുക്ക് തുടങ്ങാം. ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന മലയാളത്തിലെ ജനപ്രിയമായാ Tintumon Jokes ആണ് ചുവടെ കൊടുത്തിരിക്കുന്നത്.

Tintumon Jokes in Malayalam

ടിന്റുമോൻ : ടീച്ചർ തവള കണ്ണട വെക്കുമോ?

ടീച്ചർ : ഇല്ല ടിന്റുമോൻ : സാരി ഉടുക്കുമോ?

ടീച്ചർ : ഇല്ല ടിന്റു, എന്താ കാര്യം?

ടിന്റുമോൻ : ഹാ.. എങ്കിൽ വാ. അത് ഹെഡ്മിസ്ട്രസ് തന്നെ.. ആ കിണറ്റിൽ വീണു കിടപ്പുണ്ട്..


ടിന്റുമോൻ : ഈ ഈജിപ്തിലെ കുട്ടികളുടെ കാര്യം ആലോചിച്ചാൽ വിഷമം തോന്നും അല്ലെ ടീച്ചർ.

ടീച്ചർ : അവർക്ക് എന്തുപറ്റി?

ടിന്റുമോൻ : ജനിക്കുമ്പോൾ മുതൽ ‘ഡാഡി’ എന്ന് വിളിക്കുന്നയാൾ മരിച്ചുകഴിഞ്ഞാൽ പിന്നെ ‘മമ്മി’…. അവർ ആകെ കൺഫ്യൂഷനായി പോവില്ലേ… പാവങ്ങൾ..


ടിന്റുമോൻ : ടീച്ചർ ദേ എൻ്റെ തലയിൽ ഉറുമ്പ് കയറുന്നത് കണ്ടോ?

ടീച്ചർ : അതിനു എന്നെ എന്തിനാ കാണിക്കുന്നത്?

ടിന്റുമോൻ : ടീച്ചർ അല്ലെ പറഞ്ഞെ എൻ്റെ തലയിൽ ഒന്നും കേറില്ലാന്ന്.


ബിയോളജി ടീച്ചർ : ഹാർട്ട് ഓപ്പറേഷന് Byepass എന്ന് പറയാൻ കാരണം?

ടിന്റുമോൻ : ഓപ്പറേഷൻ വിജയിച്ചാൽ Pass, അല്ലെങ്കിൽ Bye


ടീച്ചർ : ബ്രിട്ടിഷുകാർ നമ്മളോട് ചെയ്ത ഏറ്റവും വലിയ ചതി എന്തായിരുന്നു?

ടിന്റുമോൻ : അവരുടെ ഭാഷ ഇവിടെ ഇട്ടിട്ടു പോയത്…!!


ടീച്ചർ : മഴയുള്ള പാതിരാതിക്ക് പാട്ടുപാടുന്നത് ആരാണ്?

ടിന്റുമോൻ: “ഹംസ”

ടീച്ചർ : ഹംസയോ!?

ടിന്റുമോൻ : കേട്ടിട്ടില്ലേ? “പാതിരാമഴയെതോ ഹംസ ഗീതം പാടി”


ടീച്ചർ : ലോകത്തിലെ ആദ്യത്തെ സർജറി ഇതായിരുന്നു?

ടിന്റുമോൻ : ആദാമിന്റെ വാരിയെല്ല് ഊറി ഹവ്വായെ സൃഷ്ട്ടിച്ചത്.


ടീച്ചർ : ജീവിച്ചിരിക്കുമ്പോൾ ഒരു പേരിലും മരിച്ചാൽ കൂടുതൽ പേരിലും അറിയപ്പെടുന്ന ജീവി?

ടിന്റുമോൻ : കോഴി..

ടീച്ചർ: അതെങ്ങനെയാ?

ടിന്റുമോൻ : ചിക്കൻ ഫ്രൈ, ചിക്കൻ കറി, ചിക്കൻ ബിരിയാണി… (Tintumon Jokes)


സയൻസ് പരീക്ഷക്ക് ‘0’ മാർക്ക് കിട്ടിയ ടിന്റുമോനോട് അച്ഛൻ : എന്ത് പറ്റിയെടാ?

ടിന്റുമോൻ: അച്ഛാ ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു..


ടീച്ചർ: മഴ പെയ്യുമ്പോൾ മിന്നലുണ്ടാകുന്നത് എന്തുകൊണ്ട്?

ടിന്റുമോൻ: മഴ എല്ലായിടത്തും ഒരുപോലെ കിട്ടുന്നുണ്ടോ എന്നറിയാൻ ദൈവം ലൈറ്റ് അടിച്ചു നോക്കുന്നതാ…


ടീച്ചർ : നമ്മുടെ സ്കൂൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?

ടിന്റുമോൻ : അത് ഈസി അല്ലെ, ഞങ്ങൾ എല്ലാം വീട്ടിൽ ഇരുന്നാൽ മതി..!!


ടീച്ചർ : “ഇന്നലത്തെ കരിമരുന്ന് പരിപാടി പൊടിപൊടിച്ചു” ഇത് ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യൂ.

ടിന്റുമോൻ : ” Yesterdays black medicine programme, powder powdered”


ടീച്ചർ : നിങ്ങൾക്കറിയാമോ, 10 ൽ 3 പേർ തലവേദനകൊണ്ട് വിഷമിക്കുകയാണ്…”

ടിന്റുമോൻ : അപ്പോൾ ബാക്കി 7 പേർ തലവേദന കൊണ്ട് സുഖിക്കുവാണോ..?!!


ടിന്റുമോൻ : അച്ഛാ, ഇന്ന് ക്ലാസിൽ എനിക്കുമാത്രം ഉത്തരം അറിയാവുന്ന ഒരു ചോദ്യം ചോദിച്ചു…!!

അച്ഛൻ : കൊള്ളാം…. എന്തായിരുന്നു ആ ചോദ്യം?

ടിന്റുമോൻ : ആരാണ് ടീച്ചറുടെ കസേരയുടെ അടിയിൽ മൂത്രം ഒഴിച്ചതെന്ന്..!!


ടീച്ചർ : രഘു, സ്റ്റാമ്പ് ശേഖരിക്കുന്ന ആളുടെ പേരെന്ത് ?

രഘു : Philatelist

ടീച്ചർ : ഗുഡ് ബോയ്, ഇരിക്കൂ..

ടീച്ചർ : ടിന്റു, പൈസ ശേഖരിക്കുന്ന ആളുടെ പേരെന്ത്?

ടിന്റുമോൻ: പിച്ചക്കാരൻ..!!


രസതന്ത്ര ക്ലാസ്സിൽ അധ്യാപകൻ: ചൂടായാൽ ചില പദാർത്ഥങ്ങളുടെ നിറം മാറും ഉദാഹരണം പറയാമോ?

ടിന്റുമോൻ : വീട്ടിൽ ഡാഡി ചൂടായാൽ മമ്മിയുടെ നിറം മാറും..!!


ടീച്ചർ : ആനയാണോ വലുത് അതോ ഉറുമ്പാണോ?

ടിന്റുമോൻ : അങ്ങനെ വെറുതെ പറയാൻ പറ്റില്ല. ഡേറ്റ് ഓഫ് ബർത്ത് നോക്കണം..!!


അച്ഛൻ : കണക്കിന് 4 മാർക്കോ? തല്ലികൊക്കുകയാണ് വേണ്ടത്.

ടിന്റുമോൻ : എങ്കിൽ വേഗം പോകാം. കണക്കുമാഷിന്റെ വീട് ഞാൻ നോക്കി വെച്ചിട്ടുണ്ട്..!!


ടീച്ചർ : പാൽ പിരിയുന്നത് എന്തുകൊണ്ട് ?

ടിന്റുമോൻ : ഒരുമിച്ചുള്ള ജീവിതം മതിയായതുകൊണ്ട്.


ടീച്ചർ : പഠിക്കുമ്പോൾ ശ്രദ്ധ തിരിയാതിരിക്കാൻ എന്ത് ചെയ്യണം?

ടിന്റുമോൻ : ഉറക്കം തൂങ്ങിയാൽ മതി പിന്നെ ശ്രദ്ധ തിരിയുകില്ല.


ടീച്ചർ : ഏറ്റവും കൂടുതൽ ലെറ്റേഴ്സ് വരുന്ന ഇംഗ്ലീഷ് വാക്ക് ഏതാണ്? ടിന്റുമോൻ : പോസ്റ്റ് ഓഫീസ്

ടീച്ചർ : സെമിനാർ എന്നാൽ എന്താണ്?

ടിന്റുമോൻ : മറ്റുള്ളവരെ ഉറക്കാൻ വേണ്ടി, ഒരാൾ ഒരു രാത്രി ഉറക്കമിളച്ചിരിക്കുന്ന പ്രക്രിയയാണ് സെമിനാർ..!!


ടിന്റുവിന്റെ അച്ഛൻ : എടാ, ടെസ്റ്റിന് പോയിട്ട് എന്തായി?

ടിന്റുമോൻ : ഞാൻ തോറ്റുപോയി അച്ഛാ.

അച്ഛൻ : നെ ഇനി എന്നെ അച്ഛാ എന്ന് വിളിക്കണ്ട.

ടിന്റുമോൻ : ഇത് വെറും ക്ലാസ് ടെസ്റ്റാ, അല്ലാണ്ട് DNA ടെസ്റ്റല്ല..!!


ടീച്ചർ : ഗാന്ധിജിയുടെ കഠിന പ്രയത്നം കൊണ്ട് നമുക്ക് ഓഗസ്റ്റ് 15 നു എന്ത് ലഭിച്ചു?

ടിന്റുമോൻ : “പായസം ലഭിച്ചു…”


Final Words on Tintumon Jokes in Malayalam

Tintumon Jokes in Malayalam വായിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. ആ പേര് കേൾക്കുമ്പോൾ എല്ലാവർക്കും നൊസ്റ്റാൾജിയയുണ്ട്. മുമ്പ് കേരളത്തിൽ ആൻഡ്രോയിഡ് ഫോണുകൾ വ്യാപിക്കുന്നതിനുമുമ്പ്, ആളുകൾ സാധാരണ ഫോണുകൾ ഉപയോഗിചിരുന്നപ്പോൾ Viral ആയ Tintumon Jokes വായിക്കാൻ ഇപ്പോളും ആളുകൾ താല്പര്യപെടുന്നനുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ട്ടപെട്ടിട്ടുണ്ടേൽ നിങ്ങളുടെ സുഹൃത്തുകൾക്ക് Share ചെയ്യാൻ മറക്കരുത്.