Solar System Malayalam GK Questions | സൗരയൂഥം GK ചോദ്യങ്ങളും ഉത്തരങ്ങളും

malayalam gk

(Solar System in Malayalam, Solar System Malayalam, Sourayoodham, സൗരയുഥം) സൗരയൂഥത്തെ കുറിച്ചുള്ള മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ Solar System in Malayalam GK ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്ക് കാണാൻ സാധിക്കും. ക്വിസ് മത്സരങ്ങൾക്കോ, കേരള Psc, Upsc, Ssc തുടങ്ങിയ ​​മത്സര പരീക്ഷകൾക്കോ ​​ആയി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ചോദ്യങ്ങളും ഉത്തരങ്ങളും തീർച്ചയായും സഹായകരമാണ്.

Solar System in Malayalam (സൗരയൂഥം)

സൂര്യനും സൂര്യനെ പ്രദിക്ഷണം ചെയ്യുന്ന 8 ഗ്രഹങ്ങളും അവയെ ചുറ്റുന്ന ഉപഗ്രഹങ്ങളും, കുള്ളൻ ഗ്രഹങ്ങളും, വാൽ നക്ഷത്രങ്ങളും, ഉൽക്കകളും, ഗ്രഹാന്തരീയ പടലങ്ങളും എല്ലാം അടങ്ങുന്നതാണ് സൗരയുഥം.

ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് സൂര്യനെ വലം വെക്കുക 8 ഗ്രഹങ്ങൾ. 160 ഉപഗ്രഹങ്ങളും 5 കുള്ളൻ ഗ്രഹങ്ങളും ഇവയെ വലം വെക്കുന്നുണ്ട്. ഏതാണ്ട് 4.6 Billion വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ തന്മാത്രാമേഘത്തിൽ (Molecular Cloud) നിന്നാണ് സൗരയൂഥം രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു. സൗരയൂഥത്തെ പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

Solar System Malayalam Gk Questions and Answers

1. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത്?

വ്യാഴത്തിന് ഉപഗ്രഹമായ ഗാനിമൈഡ്

2. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?

വ്യാഴം (Jupiter)

3. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്?

മെർക്കുറി

4. സൂര്യപ്രകാശം ഭൂമിയിലെത്താൻ എത്ര മിനിറ്റ് വേണം?

8 മിനിറ്റ്

5. സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം ഏത്?

ബുധൻ

6. ഹൈഡ്രജനെ കൂടാതെ സൂര്യനിൽ ഉള്ള ഒരു പ്രധാന വാതകം ഏതാണ്?

ഹീലിയം

7. സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏവ?

മെർക്കുറി, വീനസ്

8. സൂര്യഗ്രഹണത്തിനു തൊട്ടുമുമ്പായി ചക്രവാളത്തിൽ കാണുന്ന പ്രകാശ
മുത്തുകളുടെ മാല പോലുള്ള പ്രതിഭാസം ഏത്?

ബെയിലിസ് ബീഡ്സ് (Baily’s Beads)

9. സൗരയൂഥത്തിൻറെ ഉത്ഭവത്തിനു കാരണമെന്ന് ശാസ്ത്രം കരുതുന്ന ബിഗ്-ബാംഗ് (Big Bang) തിയറിയുടെ ഉപജ്ഞാതാവ് ആര്?

ജോർജ് ഗാമോ (Georges Lamaitre യുടെ ആശയങ്ങളിൽ നിന്നാണ് ഗാമോ ഇത് വികസിപ്പിച്ചത്)

10. സൂര്യന്റെ ഉപരിതലത്തിലെ തിളക്കമേറിയ ഭാഗങ്ങൾക്കുള്ള പേരെന്ത്?

ഫാക്കുലീ (Faculae)

11. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്?

കാർബൺ ഡൈ ഓക്‌സൈഡ്

12. ശുക്രൻ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്?

കാർബൺ ഡൈ ഓക്‌സൈഡ്

13. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്?

നൈട്രജൻ

14. സൂര്യൻറെ  ത്രസിക്കുന്ന ഉപരിതലത്തിന് പേര് എന്ത്?

ഫോട്ടോസ്ഫിയർ

15. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞിരിക്കുന്ന ദിവസം ഏത്?

ജനുവരി 3

16. ഏത് ഗ്രഹത്തെക്കുറിച്ചു പഠിക്കുന്നതിനുള്ള പദ്ധതിയാണ് കാസ്സിനി മിഷൻ (Cassini Mission)?

ശനിഗ്രഹം

17. ഹാലെയുടെ വാൽനക്ഷത്രം എത്ര വർഷത്തിൽ ഒരിക്കലാണ് പ്രത്യക്ഷപ്പെടുന്നത്?

76

18. സൗരയൂഥത്തിലെ ഏറ്റവും വലിയ ആസ്ട്രേറോയ്ഡ്?

സെറസ് (Ceres)

19. പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രസമൂഹം ഏതാണ്?

ഹൈഡ്ര (Ceres)

20. ഭൂമിയെ ചുറ്റാൻ ചന്ദ്രൻ എത്ര സമയമെടുക്കും?

27 ദിവസം

21. ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്?

വ്യാഴം

22. സൂര്യനിൽ നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ ഭൂമിയുടെ സ്ഥാനത്തിനു പറയുന്ന പേര്?

അഫിലിയോൺ (Aphelion)

23. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ഭ്രമണ കാലയളവുള്ളത് ഏതിന്?

ശുക്രൻ

24. ഏതു നക്ഷത്രത്തെ ചൂണ്ടിയാണ് ഭൂമി സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നത്?

ധ്രുവനക്ഷത്രം (Pole Star)

25. ഏത് ഭൂമേഖലയിലാണ് Doldrums ഉണ്ടാകുന്നത്?

ഭൂമധ്യരേഖാ പ്രദേശത്ത്

26. അന്തരീക്ഷത്തിലെ ഓസോൺപാളി എന്തിൽ നിന്നാണ് ഭൂമിയെ രക്ഷിക്കുന്നത്?

അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന്

27. നക്ഷത്രങ്ങൾ ‘വൈറ്റ് ഡ്വാർഫ്‌സ്’ ആയി പരിണമിക്കുന്നതിനെ പറ്റിയുള്ള ‘ചന്ദ്രശേഖർ പരിധി’ എന്ന സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?

ഡോ. സുബ്രമണ്യം ചന്ദ്രശേഖർ

28. സൂര്യന്റെ 70 ശതമാനവും ഏത് വാതകമാണ്?

ഹൈഡ്രജൻ

29. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന നക്ഷത്രം?

പ്രോക്സിമ സെന്റ്റെററി

30. വെളിച്ചമുൾപ്പെടെ ഒരു വസ്തുവിനും മുക്തമാകാനാവാത്തത്ര ഗാഢമായ ഗുരുത്വകർശനമുള്ള ബാകിരാകാശ വസ്തു?

തമോ ഗർത്തം (Black Hole)

31. ചൊവ്വയിലെ അഗ്‌നിർവ്വതങ്ങളിൽ ഏറ്റവും വലുത് ഏതാണ്?

ഒളിമ്പസ് മോൺസ്