മനുഷ്യരെ വിഡ്ഡിയാക്കിയ മുയല്‍

malayalam stories for kids

ആടിനെയും വാങ്ങി വീട്ടിലേക്കു പോകുകയായിരുന്നു അയാള്‍, അപ്പോഴാണ്‌ മുയല്‍ അതുവഴി വന്നത്‌.

“ഓ നല്ല സുന്ദരന്‍ ആട്. അതിനെ സ്വന്തമാക്കിയിട്ടുതന്നെ കാര്യം.

മുയല്‍ വേഗത്തില്‍ മുന്നോട്ടോടി അയാള്‍ വരുന്ന വഴിയില്‍ ഒരിടത്തു തന്റെ ഇടതുകാലിലെ ഷുസ്‌ ഈരിവച്ചു. എന്നിട്ട് ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു. അതുവഴി ആടുമായി വന്ന മനുഷ്യന്‍ ഷൂസ്‌ കണ്ടിട്ടു പറഞ്ഞു.

നല്ല ഒന്നാന്തരം ഷൂസ്‌. പക്ഷെ ഒരു കാലിലെ മാത്രമേയുള്ളൂ. അയാള്‍ മുന്നോട്ടുപോയി. ഉടനെതന്നെ മുയല്‍ ആ ഷുസുമെടുത്തുകൊണ്ട്‌ അയാള്‍ക്കു മുന്‍പേ പോയി ഒരിടത്തു തന്റെ വലതു കാലിലെ ഷൂസഴിച്ചുവച്ചു. ഏറെ നേരം കഴിഞ്ഞില്ല. അതാ വരുന്നു അയാള്‍.

ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു മുയല്‍ ശ്രദ്ധിച്ചു.

ഷൂസ്‌ കണ്ട നിമിഷംതന്നെ അയാള്‍ അവിടെയെത്തി അതെടുത്തുനോക്കി. ഓ മറ്റേത്‌ ഇടതുകാലിലെ ഷൂസായിരുന്നല്ലോ; ഇതു വലംകാലിലെയും. ഒരു ചെലവുമില്ലാതെ നല്ലൊരു ഷൂസ്‌ കിട്ടുന്നത്‌ എന്തിനു കളയണം?

അയാള്‍ ആ ഷുസെടുത്തു ഒരു മരത്തിനു ചുവട്ടില്‍വച്ചു. അടുത്ത മരത്തില്‍ ആടിനെയുംകെട്ടി വലതുകാലിലെ ഷൂസിനായി തിരികെ നടന്നു.

അങ്ങനെ വളരെ ദുരം പോയിട്ടും ഷുസു കാണാതെ അയാള്‍ മടങ്ങി. പക്ഷേ കഷ്ടം… .ആടിനെ ബന്ധിച്ചിരുന്ന സ്ഥലത്തെത്തിയപ്പോള്‍ ആടുമില്ല ഷൂസുമില്ല….!