കുട്ടിക്കുറുക്കന്റെ കൗശലം

By വെബ് ഡെസ്ക്

Published On:

Follow Us
malayalam stories for kids

“അയ്യോ”

കുട്ടിക്കുറുക്കന്‍ ഉറക്കെ നിലവിളിച്ചു. അവന്റെ കാലില്‍ ഒരു മുള്ളു കൊണ്ടിരിക്കുന്നു. കാട്ടുപാതയിലൂഭെ ഒരുവിധം നടന്ന്‌ അവന്‍ റോഡിലെത്തി, അതാ റോഡരികില്‍ ഒരു വൃദ്ധ. കുട്ടിക്കുറുക്കന്‍ അവരൂടെ അടുക്കലെത്തി ദയനീയമായി കരഞ്ഞുകൊണ്ടു പറഞ്ഞു,

“വല്യമ്മേ, എന്റെ കാലിലെ മുള്ളൊന്നെടുത്തു തരുമോ?” അവര്‍ ഒട്ടും മടികൂടാതെ മുള്ള്ളെടുത്തു മാറ്റി. കുട്ടിക്കുറുക്കന്‍ നന്ദി പറഞ്ഞുപോയെങ്കിലും അല്പസമയത്തിനുള്ളില്‍ മടങ്ങിയെത്തി. “വല്യമ്മേ എന്റെ കാലില്‍ നിന്നെടുത്ത മുള്ളെന്തിയേ?” “ആര്‍ക്കുവേണം മോനേ മുള്ള്‌? ഞാനതു വലിച്ചെറിഞ്ഞു കളഞ്ഞു.” അവര്‍ പറഞ്ഞു.

കുട്ടിക്കുറുക്കന്‍ വലിയ വായില്‍ കരഞ്ഞു കൊണ്ടു പറഞ്ഞു. “എനിക്കതാവശ്യമുണ്ടായിരുന്നല്ലോ.” അവന്റെ കരച്ചിലും മറ്റും കണ്ടപ്പോള്‍ വല്ല്യമ്മ പറഞ്ഞു. “കരയല്ലേ മക്കളേ, വല്യമ്മ പകരം ദാ ഈ മുട്ട തരാം.” ആ മുട്ടയും വാങ്ങി അവന്‍ അടുത്തുള്ള ഗ്രാമത്തിലെത്തി. ആദ്യം കണ്ട വീടിന്റെ വാതിലില്‍ മുട്ടി. പുറത്തിറങ്ങിവന്ന ഗൃഹനാഥനോട്‌ അവന്‍ ചോദിച്ചു.

“പുറത്തു നല്ല തണുപ്പ്‌, ഈ മാദ്രി ഞാനിവിടെ ഒന്നു കിടന്നോട്ടെ?” അയാള്‍ സമ്മതിച്ചതനുസമിച്ച്‌ കൂറുക്കന്‍ അകത്തുകടന്നു. “എന്റെ കൈയിലെ മുട്ട ഞാനീ പാത്രത്തില്‍ വച്ചോട്ടെ.” “അതിനെന്താ!” ഗൃഹനാഥന്‍ അതിനും സമ്മതം മൂളി.

രാത്രി ആരും കാണാതെ കുട്ടിക്കുറുക്കന്‍ മുട്ടയെടുത്തു കുടിച്ചു.

പ്രഭാതമായപ്പോള്‍ ഒന്നുമറിയാത്തപോലെ കുട്ടിക്കുറുക്കന്‍ നിലവിളിച്ചു “അയ്യോ എന്റെ മുട്ട, എന്തു നല്ല മുട്ടയായിമുന്നു. അതാരോ എടുത്തു കൂടിച്ചു കളഞ്ഞു.

ഒടുവില്‍ മുട്ടയ്ക്കു പകമം ഒരു കോഴിയെത്തന്നെ അയാള്‍ക്കൂ നല്കേണ്ടിവന്നു.

കോഴിയുമായി കൂട്ടിക്കുറുക്കന്‍ അന്നു വൈകുന്നേരം മറ്റൊരു ഗ്രാമത്തിലെത്തി. ഒമു വീട്ടിലെത്തി ഒമുരാത്രി കിടന്നുറങ്ങുന്നതിന്‌ അനുമതി ചോദിച്ചു.

“ഈ കോഴിയെ ഞാന്‍ എവിടെ സൂക്ഷിക്കും?” തനിക്ക്‌ അഭയം നല്കിയ സ്ത്രിയോട് കുട്ടിക്കുറുക്കന്‍ ചോദിച്ചു. തന്റെ ആട്ടിന്‍ കൂട്ടില്‍ സുക്ഷിക്കുന്നതിന്‌ അവര്‍ സമ്മതിച്ചു.

രാത്രിയില്‍ സുത്രത്തില്‍ പുറത്തിറങ്ങിയ കുറുക്കന്‍ കോഴിയെ അകത്താക്കി. പപ്പും പൂടയും കുറച്ചപ്പുറം കൊണ്ടിട്ടു.

രാവിലെ കുറുക്കന്‍ സ്ത്രീയോടു പറഞ്ഞു.

“വളമെ ഉപകാരം. ഇനി ഞാന്‍ പൊയ്ക്കോട്ടെ. എന്റെ കോഴിയെ തന്നേക്കു.”

തന്റെ തന്ത്രം ഇവിടെയും പയറ്റിയ കുറുക്കന്‌ അവിടെനിന്ന്‌ കിട്ടിയത്‌ ഒരാട്ടിന്‍കുട്ടിയെ ആയിരുന്നു.

അടുത്ത ദിവസം മറ്റൊരു ഗ്രാമത്തിലെത്തിയ കുറുക്കന്‍ ഒരു വിടിന്റെ വാതിലില്‍ മുട്ടി.

“തണുപ്പുകൊണ്ടു ചത്തുപോകും. ഈ രാത്രി ഒന്നു തല ചായ്ക്കാന്‍ ഇടം തരുമോ?”

വീട്ടുടമസ്ഥനോട്‌ കുറുക്കന്‍ വളരെ വിനയത്തോടെ ചോദിച്ചി.

“വരൂ, അകത്തുവന്നോളൂ. ആട്ടിന്‍കുട്ടിയെ ഒരു കാര്യം ചെയ്യ്‌. എന്റെ മകന്‍ അപ്പുറത്തെ മുറിയിലാ കിടക്കാറുള്ളത്‌. അവിടെ കിടത്തിക്കോളൂ.”

അതു കേട്ടപ്പോള്‍ കുട്ടിക്കുറുക്കനുണ്ടായ സന്തോഷം ചില്ലറയല്ല; പാതിരയായി. ആമുമറിയാതെ അവന്‍ അട്ടിന്‍കുട്ടിയെ ശാപ്പിട്ടു.

നേരം വെളുത്തപ്പോള്‍ കുട്ടിക്കുറുക്കന്‍ പഴയ സൂത്രം പ്രയോഗിച്ചു. ആട്ടിന്‍കുട്ടിക്കു പകരം ഒരാടിനെ നൽകാമെന്നു പറഞ്ഞിട്ടും അവന്‍ വഴങ്ങിയില്ല. “ആര്‍ക്കുവേണം ആടിനെ? നിങ്ങളുടെ മകനു?

നിങ്ങളും കൂടി എന്റെ ആട്ടിന്‍കുട്ടിയെ കൊന്നതിനു പകരം നിങ്ങളുടെ മകനെ പകരം തന്നേ പറ്റു.”

ദയ അലപംപോലുമില്ലാത്ത ആ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ക്കു ഞെട്ടലുണ്ടായി. എങ്കിലും ഭാവഭേദമൊന്നും കാണിക്കാതെ അയാള്‍ പറഞ്ഞു. “അല്പനേരം നില്ക്കു. ഞാന്‍ എന്റെ മകനെ ചാക്കിലാക്കിത്തരാം.”

കുട്ടിക്കുറുക്കന്‍ പുറത്തിറങ്ങി നിന്നു. ഏറെത്താമസിയാതെ വലിയൊരു ചാക്കു കെട്ടുമായി പുറത്തുവന്ന വീട്ടുടമസ്ഥന്‍ പറഞ്ഞു. “നീ ദുഷ്ടനാണ്‌. നിനക്ക്‌ ഇതിനുള്ള പ്രതിഫലം കിട്ടും. ഇതാ കൊണ്ടുപൊയ്ക്കൊള്ളൂ.”

നിറഞ്ഞ സന്തോഷത്തോടെ കുട്ടിക്കുറുക്കന്‍ ചാക്കുകെട്ടുമായി നടന്നു. അല്‍പദുരം ചെന്നപ്പോള്‍ ആര്‍ത്തി അടക്കാന്‍ കഴിഞ്ഞില്ല അവന്‍. വഴിയോരത്ത്‌ ചാക്കുകെട്ടു വച്ച്‌ അവന്‍ അതഴിക്കാന്‍ തുടങ്ങി.

മുഴുവന്‍ അഴിക്കേണ്ടി വന്നില്ല, അതിനുമുന്‍പു തന്നെ ഒരു കൂറ്റന്‍ നായ അതില്‍നിന്നു പുറത്തുചാടി.

ജീവനുംകൊണ്ടു പറന്ന കുട്ടിക്കുറുക്കന്‍ പിന്നീടൊരിക്കലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ മുതിര്‍ന്നിട്ടില്ല.

വെബ് ഡെസ്ക്

Malayalam Info is a Kerala based digital media publishing site operating under the malayalaminfo.com domain. Malayalam Info has an authentic and credible recognition among the Malayalam speaking communities, all around the world.

Join WhatsApp

Join Now

Join Telegram

Join Now