Learners Test Questions in Malayalam: ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും

By വെബ് ഡെസ്ക്

Updated On:

Follow Us
Learners Test Questions Malayalam

Learners Test Questions Malayalam: കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ആദ്യപടിയാണ് ലേണേഴ്സ് ടെസ്റ്റ് (Learners Test). റോഡ് സുരക്ഷാ നിയമങ്ങൾ, ട്രാഫിക് സൈൻസ്, വാഹന ഓപ്പറേഷൻ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് പരീക്ഷിക്കുന്ന ഈ ടെസ്റ്റ് എല്ലാ ആഗ്രഹികൾക്കും വിജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ടെസ്റ്റിനെക്കുറിച്ചുള്ള ആശങ്കയോ തയ്യാറെടുപ്പില്ലായ്മയോ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ?

ഈ ബ്ലോഗ് ലേഖനത്തിൽ, ലേണേഴ്സ് ടെസ്റ്റിനായി പതിവായി ചോദിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മലയാളത്തിൽ (Learners Test Questions Malayalam) സഹായകരമായ വിശദീകരണങ്ങളോടെ നിങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്. ടെസ്റ്റിനെക്കുറിച്ചുള്ള ആശങ്കകൾ മാറ്റി, ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും!

What is Learners Test? (ലേണേഴ്സ് ടെസ്റ്റ് എന്താണ്?)

ലേണേഴ്സ് ടെസ്റ്റ് എന്നത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ആദ്യഘട്ട പരീക്ഷയാണ്. ഇത് കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ഒരു ഓൺലൈൻ പരീക്ഷയാണ്. ഇതിൽ പാസായാൽ മാത്രമേ ഡ്രൈവിംഗ് പരിശീലനം ആരംഭിക്കാനോ ലൈസൻസ് നേടാനോ കഴിയൂ.

Learners Test Details (ലേണേഴ്സ് ടെസ്റ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം)

1. പരീക്ഷാ ഫോർമാറ്റ്:

  • ടെസ്റ്റിൽ 15 ചോദ്യങ്ങൾ ഉണ്ടാകും.
  • ഓരോ ചോദ്യത്തിനും ഒന്നോ രണ്ടോ മാർക്ക് ഉണ്ടാകും.
  • 11 മാർക്ക് (75%) വേണം പാസാകാൻ.

2. പരീക്ഷാ ഭാഷ:

  • മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ ടെസ്റ്റ് എഴുതാം.

3. പരീക്ഷാ സമയം:

  • ടെസ്റ്റിന് 8 മിനിറ്റ് സമയം ലഭിക്കും.

Learners Test Questions Malayalam (ലേണേഴ്സ് ലൈസന്സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും)

1. റോഡിൻറെ ഏതു വശം ചേർന്നാണ് ഡ്രൈവർ വാഹനം ഓടിക്കേണ്ടത്?

ഇടത് വശം

2. എങ്ങനെയാണ് റോഡിൽ ഓടികൊണ്ടിരിക്കുന്ന വാഹനം ഇടതു വശത്തേക്ക് റോഡിലേക്ക് തിരിഞ്ഞു കയറേണ്ടത്?

ഓടിക്കൊണ്ട് ഇരിക്കുന്ന റോഡിൻറെ ഇടതു വശം ചേർന്ന് സിഗ്നൽ കാണിച്ചതിന് ശേഷം തിരിഞ്ഞു പ്രവേശിക്കുന്ന റോഡിൻറെ ഇടതു വശത്തേക്ക് കയറുക

3. ഓടിക്കൊണ്ടിരിക്കുന്ന വാഹനം വലതു വശത്തേക്കുള്ള റോഡിലേക്കു എങ്ങനെ തിരിഞ്ഞു കയറണം?

റോഡിൻറെ മധ്യ വശം ചേർന്ന് സിഗ്നൽ കാണിച്ചതിന് ശേഷം പ്രവേശിക്കുന്ന റോഡിൻറെ ഇടതു വശത്തേക്ക് കയറണം.

4. റോഡിൻറെ മധ്യത്തിലുള്ള മഞ്ഞവരയുടെ ഉദ്ദേശം എന്താണ്?

മഞ്ഞ വര തൊടുന്നതും മുറിച്ച കടക്കുന്നതും കുറ്റകരമാണ്.

5. മുന്നിലെ വാഹനത്തെ എങ്ങനെ ഓവർടേക്ക് ചെയ്യണം?

ഡ്രൈവർ ഓവർടേക്ക് ചെയ്യാനുള്ള സിഗ്നൽ നൽകിയതിന് ശേഷം

6. ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത സന്ദർഭങ്ങൾ ഏതെല്ലാം?

ഇടുങ്ങിയ വഴി, വളവ്, തിരിവ്, കാണാൻ പാടില്ലാത്ത കയറ്റം

7. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ ഏതു വശത്തുകൂടി പോകാൻ നുവദിക്കണം?

വലത് വശത്തുകൂടി

8. U ടേൺ അനുവദിയമല്ലാത്ത സ്ഥലങ്ങൾ ഏതൊക്കെയാണ്?

U ടേൺ നിരോധിച്ചിട്ടുള്ള സ്ഥലങ്ങൾ, തിരക്കുള്ള വീഥികൾ

9. ഏതെല്ലാം സ്ഥലത്തു U ടേൺ തിരിയാം?

U ടേൺ ബോർഡുകൾ ഉള്ള സ്ഥലങ്ങൾ, U ടേൺ നിരോധിച്ചിട്ടില്ലാത്ത തിരക്ക് കുറഞ്ഞ സ്ഥലങ്ങൾ

10. നിങ്ങളുടെ വാഹനം ഒരു അപകടത്തിൽ പെടുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്താണ്?

അപകടത്തിൽ പെട്ട ആൾക്ക് ഉടൻ തന്നെ ചികിത്സ ഉറപ്പാക്കുക. പോലീസിനെ 24 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കുക.

11. മുൻപിലുള്ള ഒരു വാഹനത്തെ ഏതു വശത്തുകൂടെ ഓവർ ടേക്ക് ചെയ്യാം?

വാഹനത്തിന്റെ വലത് വശത്തുകൂടെ ഓവർ ടേക്ക് ചെയ്യാം.

12. ഒരു കൊമേർഷ്യൽ വാഹനത്തെ എങ്ങനെ എളുപ്പത്തിൽ തിരിച്ച അറിയാം?

നമ്പർ പ്ലേറ്റിന്റെ കളർ നോക്കി തിരിച്ച് അറിയാം

13. ലേണേഴ്‌സ് ലൈസൻസിന്റെ കാലാവധി?

6 മാസം

14. ഫ്രീ പാസേജ് അനുവദിയമായ വാഹനങ്ങൾ ഏതൊക്കെയാണ്?

ആംബുലൻസ് & ഫയർ വാഹനങ്ങൾ

15. ഫോഗ് ലാമ്പിന്റെ ഉപയോഗം എപ്പോൾ?

മൂടൽ മഞ്ഞ് ഉള്ളപ്പോൾ

16. സീബ്ര ലൈൻ എന്തിനു വേണ്ടി?

കാൽനടക്കാർക്ക് വേണ്ടി

17. ഒരു ആംബുലൻസ് വരുമ്പോൾ നിങ്ങൾ എന്ത് ചെയ്യണം?

വാഹനം ഒരു വശത്തേക്ക് ഒതുക്കി ആംബുലൻസിനു പോകാനുള്ള സൗകര്യം കൊടുക്കണം

18. ഓട്ടോറിക്ഷയുടെ അനുവദിയമായ പരാമാവധി വേഗം എത്ര?

മണിക്കൂറിൽ 30 കിലോമീറ്റർ

19. ഹെവി മോട്ടോർ വാഹനങ്ങൾക്ക് അനുവദിയമായ പരമാവധി വേഗം?

മണിക്കൂറിൽ 65 കിലോമീറ്റർ

20. ഹെവി മോട്ടോർ വാഹനങ്ങൾക്ക് സിറ്റിയിൽ അനുവദിയമായ പരമാവധി വേഗം?

മണിക്കൂറിൽ 45 കിലോമീറ്റർ

21. U ടേൺ തിരിയുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ?

വലത് വശത്തേക്കു സിഗ്നൽ നൽകി എതിർ വശത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് തടസമില്ലാതെ റിയർവ്യൂ മിറർ നോക്കി പുറകിൽ നിന്ന് വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം U ടേൺ തിരിയുക.

22. U ടേൺ എടുക്കുന്നതിനു മുൻപ് കാണിക്കേണ്ട സിഗ്നൽ ഏതാണ്?

വലത് വശത്തേക്ക് തിരിയാൻ കാണിക്കേണ്ട സിഗ്നൽ

23. ഹിൽസ്റ്റേഷനിൽ നിന്നും ഇറക്കം ഇറങ്ങി താഴോട്ടു പോകുന്ന വാഹനങ്ങൾ ഏതു ഗിയറിൽ ഇറങ്ങി പോകണം?

കയറാൻ ഉപയോഗിച്ച അതെ ഗിയറിൽ ഇറങ്ങി പോകണം

How to Prepare For Learners Test (ലേണേഴ്സ് ടെസ്റ്റിന് തയ്യാറെടുക്കുന്നതെങ്ങനെ?)

  1. ഓൺലൈൻ പരിശീലനം: ഓൺലൈനിൽ മോക്ക് ടെസ്റ്റ് എഴുതി പരിശീലനം നേടുക.
  2. ട്രാഫിക് സൈൻസ് പഠിക്കുക: എല്ലാ ട്രാഫിക് സൈൻസും അവയുടെ അർത്ഥങ്ങൾ മനസ്സിലാക്കുക.
  3. റോഡ് സുരക്ഷാ നിയമങ്ങൾ അറിയുക: ഡ്രൈവിംഗ് സമയത്ത് പാലിക്കേണ്ട നിയമങ്ങൾ പഠിക്കുക.

ഉപസംഹാരം

ലേണേഴ്സ് ടെസ്റ്റ് എന്നത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ആദ്യഘട്ടമാണ്. ശരിയായ തയ്യാറെടുപ്പോടെ ഈ പരീക്ഷ വിജയിക്കാൻ കഴിയും. ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന Learners Test Questions Malayalam നിങ്ങളുടെ തയ്യാറെടുപ്പിന് സഹായകരമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാവർക്കും ലേണേഴ്സ് ടെസ്റ്റിൽ വിജയം നേരുന്നു!

വെബ് ഡെസ്ക്

Malayalam Info is a Kerala based digital media publishing site operating under the malayalaminfo.com domain. Malayalam Info has an authentic and credible recognition among the Malayalam speaking communities, all around the world.

Join WhatsApp

Join Now

Join Telegram

Join Now