Malayalam Literature GK: മലയാള സാഹിത്യം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട മലയാള സാഹിത്യം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.
Malayalam Literature
മലയാള സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ സമ്പന്നമായ പാരമ്പര്യമുണ്ട്. വൈശികതന്ത്രം, ഭാഷാ കൗടിലിയം എന്നിവയാണ് കവിതയിലും ഗദ്യത്തിലും അവശേഷിക്കുന്ന ഏറ്റവും പഴയ കൃതികൾ. തമിഴിലും സംസ്‌കൃതത്തിലും ഉള്ള ഏറ്റവും പ്രശസ്തമായ ചില പുരാതന കൃതികൾ എഴുതിയത് കേരളീയരാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.
പുരാതന കാലത്ത് കേരളം തമിഴ്നാടിന്റെ ഭാഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ദ്രാവിഡ ഭാഷയുടെ വികാസവും വളർച്ചയും പരിവർത്തനവുമാണ് മലയാള ഭാഷയുടെ പിറവിക്ക് വഴിയൊരുക്കിയതെന്ന് പണ്ഡിതർ കരുതുന്നു. ഇക്കാലത്ത് രചിക്കപ്പെട്ട കൃതികൾ ‘സംഘം സാഹിത്യം’ എന്നറിയപ്പെട്ടു.
Malayalam Literature GK Questions and Answers
1. കേരളം ഭരിച്ചിരുന്ന പത്ത് ചേരരാജാക്കന്മാരെ പ്രകീർത്തിക്കുന്ന സംഘകാല കാവ്യസമാഹാരം ഏത്?
2. ഇളങ്കോ അടികൾ രചിച്ച ‘ചിലപ്പതികാര’ത്തിലെ നായിക കണ്ണകിയാണല്ലോ, നായകനാര്?
3. മലയാളവും സംസ്കൃതവും കലർന്ന മിശ്രസാഹിത്യഭാഷക്ക് പറഞ്ഞിരുന്ന പേര്?
4. 14 -ആം നൂറ്റാണ്ടിനു മുമ്പ് ചീരന്മാർ രചിച്ച ‘രാമചരിതം’ രാമായണത്തിലെ എത്ര കാണ്ഡങ്ങളുടെ പുനരാവിഷ്കാരമാണ്?
5. കോവളത്തിനടുത്ത് അവ്വാടുതുറയിൽ ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാൻ രചിച്ച ‘രാമകാവ്യം’ തിരുവനന്തപുരത്ത് പത്ഭനാവസ്വാമിക്ഷേത്രത്തിൽ ഉത്സവകാലത് ചന്ദ്രവളയം എന്ന ലഘുവാദ്യം ഉപയോഗിച്ച് പാടിപ്പോന്നിരുന്നു. ഈ കൃതി ഏതുപേരിലാണ് പ്രസിദ്ധം?
6. മാനവിക്രമൻ സാമൂതിരിയുടെ സദസ്യരായിരുന്ന പതിനെട്ടരക്കവികളിൽ മലയാളത്തിലെഴുതിയ അരക്കവി ആര്?
7. ‘വാല്‌മീകിരാമായണം’ മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് ആര്?
8. കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിന് മലയാളത്തിൽ എഴുതിയിട്ടുള്ള വ്യാഖ്യാനമാണ് ലഭിച്ചിട്ടുള്ള മലയാള ഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. ഈ കൃതി ഏതു പേരിൽ അറിയപ്പെടുന്നു?
9. പൂർണ്ണമായി മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യഗ്രന്ഥം?
10. മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തിൽ?
11. മലയാളത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാവിവരണ ഗ്രന്ഥം?
12. ‘കേരളകൗമുദി’ എന്ന മലയാള വ്യാകരണഗ്രന്ഥം രചിച്ചതാര്?
13. ‘കേരളപാണിനി’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
14. ‘കുന്ദലത’ എന്ന നോവലിന്റെ കർത്താവ് സ്ഥാപിച്ച ബാങ്കിന്റെ പേര്?
15. മലയാളത്തിലെ ആദ്യ മഹാകാവ്യമായ ‘രാമചന്ദ്രവിലാസം’ (1901) രചിച്ചതാര്?
16. 1902 ലും 1909 ലും ‘ഒരു വിലാപം’ എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുണ്ടായി. കവികൾ ആരെല്ലാം?
17. കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം?
18. ‘കേരളസാഹിത്യചരിത്രം’ ആരുടെ കൃതി ആണ്?
19. മലബാർ മാനുവലിന്റെ കർത്താവ് ആരാണ്?
20. മലയാളത്തിലെ ആദ്യത്തെ ഭഗവത്ഗീതാ വിവർത്തനമായ ‘ഭാഷാഭാഗവത്ഗീത’യുടെ കർത്താവ്?
21. ഉദയവർമ്മൻ കോലത്തിരിയുടെ നിർദ്ദേശപ്രകാരം രചിച്ചുവെന്ന് കരുതപ്പെടുന്ന പ്രസിദ്ധ മലയാള കാവ്യം?
22. ‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടിക്കൃഷ്ണമാരാരുടെ ലേഖനം ഏതു കൃതിയെക്കുറിച്ച്?
23. ‘അന്ത ഹന്തയ്ക്കിന്ത പട്ട്’ എന്ന് ഉദ്ദണ്ഡശാസ്തികൾ പ്രശംസിച്ച കവി?
24. മലയാളലിപി ആദ്യമായി പ്രത്യക്ഷപ്പെടുന്ന ശാസനം?
25. കേരളത്തിന്റെ ശാകുന്തളമെന്നു ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച (‘വായനശാലയിൽ’) ആട്ടക്കഥ ഏത്?
26. ആദ്യമായി ബൈബിൾ പൂർണമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?