500+ (പഴഞ്ചൊല്ലുകൾ) Pazhamchollukal | Proverbs in Malayalam

(Pazhamchollukal in Malayalam, Proverbs in Malayalam, Malayalam Proverbs about Krishi, Agriculture, Education, Hard Work, Birds, Onam) മലയാളം പഴഞ്ചൊല്ലുകൾ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച പഴഞ്ചൊല്ലുകൾ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.

എല്ലാ ഭാഷകളിലും പഴഞ്ചൊല്ലുകൾ ഉണ്ടെങ്കിലും പഴഞ്ചൊല്ലുകൾക്കാവശ്യമായ “ചുരുക്കം, ചാതുര്യം, ചാർത്ഥം” നോക്കിയാൽ മലയാളം പഴംചൊല്ലുകളുടെ സ്ഥാനം മറ്റുള്ള ഭാഷകളിലെ പഴംചൊല്ലുകളെക്കാൾ മുകളിലാണ്. പ്രസിദ്ധമായ ഏതാനും കുറച്ച് പഴഞ്ചൊല്ലുകൾ താഴെ കൊടുക്കുന്നു.

Pazhamchollukal (പഴഞ്ചൊല്ലുകൾ) in Malayalam

1. അക്കരെ നിന്നാൽ ഇക്കരെ പച്ച.

2. ആട് കിടന്നിടത്തു പൂട പോലും ഇല്ല.

3. ആന കൊടുത്താലും ആശാ കൊടുക്കാമോ?.

4. ആന മെലിഞ്ഞാൽ, തൊഴുത്തിൽ കെട്ടാൻ പറ്റുമോ.

5. ആന വായിൽ അമ്പഴങ്ങ.

6. ആനക്കുണ്ടോ ആനയുടെ വലിപ്പമറിയു.

7. ആറ്റിൽ കളഞ്ഞാലും… അളന്നു കളയണം.

8. ആവശ്യക്കാരന്, ഔചിത്യം പാടില്ല.

9. അടി കൊള്ളാൻ ചെണ്ടയും, പണം വാങ്ങാൻ മാരാരും.

10. അടി തെറ്റിയാൽ… ആനയും വീഴും.

11. അല്പന് അർഥം(ഐശ്വര്യം) കിട്ടിയാൽ, അർദ്ധ രാത്രിയിൽ കുട പിടിക്കും.

12. അമ്മക്ക് പ്രാണ വേദന, മകൾക്ക് വീണ വായന.

13. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ.

14. അങ്ങാടിയിൽ തോറ്റതിന്, അമ്മയുടെ പുറത്തു.

15. അംഗവും കാണാം, താലിയും ഓടിക്കാം.

16. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കുന്നോ.

17. അണ്ണാറ കണ്ണനും, തന്നാൽ ആയതു.

18. അനുഭവം മഹാ ഗുരു. (Proverbs in Malayalam)

19. അരിയെത്ര? പയർ അഞ്ഞാഴി.

20. അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു… എന്നിട്ടും നായക്ക് മുറുമുറുപ്പ്.

21. അട്ടയെ പിടിച്ചു, മെത്തയിൽ കിടത്തിയാൽ കിടക്കുമോ?

22. ചക്കര കുടത്തിലെ ഉറുമ്പ് അരിക്കൂ.

23. ചക്കിനു വച്ചതു കൊക്കിനു കൊണ്ടു.

24. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട.

25. ചൊട്ടയിലെ ശീലം ചുടല വരെ.

26. ചുമരില്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ല.

27. ദീപസ്തംപം മഹാശ്ചര്യം, എനിക്കും കിട്ടണം പണം.

28. ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കിയിട്ടു കാര്യമില്ല.

29. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്.

30. എലിയെ പേടിച്ചു ഇല്ലം ചുടണോ?

31. എല്ലു മുറിയെ പണി ചെയ്താൽ..പല്ലു മുറിയെ തിന്നാം.

32. എരി തീയിൽ എണ്ണ ഒഴിക്കരുത്.

33. ഗതി കേട്ടാൽ പുലി പുല്ലും തിന്നും. (Pazhamchollukal)

34. ഇല ചെന്ന് മുള്ളിൽ വീണാലും, മുള്ളു ചെന്ന് ഇലയിൽ വീണാലും, കേടു ഇലക്ക് തന്നെ.

35. ഇല നക്കി പട്ടിയുടെ, കിറി നക്കി പാട്ടി.

36. ഇരുന്നിട്ട് വേണം കാല് നീട്ടാൻ.

37. ജാതിയിൽ ഉള്ളത്, തൂത്താൽ പോകില്ല.

38. കാക്ക കുളിച്ചാൽ, കൊക്കാകില്ല.

39. കാലത്തിനൊത്തു കോലം കെട്ടണം.

40. കാക്കക്കും, തൻ കുഞ്ഞു പൊൻ കുഞ്ഞു.

41. കാള പെറ്റുന്നു കേട്ടാൽ ഉടനെ കയർ എടുക്കരുത്.

42. കാനം വിറ്റും ഓണം ഉണ്ണണം.

43. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും.

44. കണ്ടത് പറഞ്ഞാൽ കഞ്ഞി കിട്ടില്ല.

45. കണ്ണിൽ കൊല്ലേണ്ടത് പുരികത്തു കൊണ്ടു.

46. കണ്ണുണ്ടായാൽ പോരാ കാണണം.

47. കണ്ണുപൊട്ടനും മാങ്ങയ്ക്കു കല്ലെറിയും പോലെ.

48. കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരുക.

49. കട്ടവനെ കിട്ടിയില്ലേൽ.. കിട്ടിയവനെ പിടിക്കുക.

50. കയ്യൂക്കുള്ളവൻ കാര്യസ്ഥൻ.

51. കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ.

52. കോക്ക് എത്ര കൊളം കണ്ടതാ, കൊളം എത്ര കൊക്കിനെ കണ്ടതാ.

53. കൊല്ല കുടിയിൽ സൂചി വിൽക്കാൻ നോക്കരുത്.

54. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.

55. കൊഞ്ച് തുള്ളിയാൽ മുട്ടോളം, പിന്നെയും തുള്ളിയാൽ ചട്ടിയിൽ.

56. കൊന്നാൽ പാപം തിന്നാൽ തീരും.

57. ക്ഷീരമുള്ളൊരു അകിടിനു ചുവട്ടിലും, ചോര തന്നെ കൊതുകിനെ കൗതുകം.

58. കുന്തം പോയാൽ കുടത്തിലും തപ്പണം.

59. കുരങ്ങന്റെ കയ്യിലെ പൂമാല പോലെ.

60. കുറുക്കന്റെ കണ്ണ് എപ്പോഴും കോഴി കൂട്ടിൽ തന്നെ.

61. മധുരിച്ചിട്ട് ഇറക്കാനും വയ്യ കായ്ച്ചിട്ടു തുപ്പാനും വയ്യ.

62. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി.

63. മത്തൻ കുത്തിയ കുമ്പളം മുളയ്ക്കുമോ?

64. പൈയ്യ തിന്നാൽ പനയും തിന്നാം.

65. മിണ്ടാ പൂച്ച കലം ഉടക്കും.

66. മിന്നുന്ന എല്ലാം പൊന്നല്ല.

67. മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീണു.

68. മൂക്കില്ല രാജ്യത്തു മുറിമൂക്കൻ രാജാവ്.

69. മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്ക ആദ്യം കായ്ക്കും, പിന്നെ മധുരിയ്ക്കും.

70. മൗനം വിദ്വാന് ഭൂഷണം.

71. മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാവും സൗരഭ്യം.

72. മുറ്റത്തെ മുല്ലക്ക് മണമില്ല.

73. നാട് ഓടുമ്പോൾ നടുവേ ഓടണം.

74. നാടുകടലിലും നയാ നക്കിയേ കുടിക്കൂ.

75. നനയുന്നിടം കുഴിക്കരുത്. (Proverbs in Malayalam)

76. നീ മാനത്തു കണ്ടപ്പോൾ ഞാൻ മരത്തിൽ കണ്ടു.

77. നെല്ലും പതിരും തിരിച്ചു അറിയണം.

78. ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്നേ.

79. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്.. അല്ലെങ്കിൽ കളരിക്ക് പുറത്തു.

80. ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം.

81. ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ, വരുന്നതെല്ലാം അവനെന്നു തോന്നും.

82. ഒത്തു പിടിച്ചാൽ മലയും പോരും.

83. പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാൽ കൂരായണ.

84. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല.

85. പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ, അവിടെ പന്തം കൊളുത്തി പട.

86. പാടത്തു ജോലി വരമ്പത്തു കൂലി.

87. പല നാൾ കള്ളൻ, ഒരു നാൾ പിടിയിൽ.

88. പല തുള്ളി പെറു വെള്ളം.

89. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം.

90. പന്തീരാണ്ടു കാലം കുഴലിൽ ഇട്ടാലും പട്ടിയുടെ വാല് വളഞ്ഞു തന്നെ.

91. പാഷാണത്തിൽ കൃമി.

92. പശു ചത്ത് മോരിലെ പുളിയും പോയി.

93. പട്ടരിൽ പൊട്ടാനില്ല.

94. പട്ടി ചന്തക്കു പോയത് പോലെ.

95. പട്ടി ഒട്ടു പുല്ലു തിന്നുകയും ഇല്ല, പശുവിനെ കൊണ്ടു തീറ്റിയ്ക്കുകയും ഇല്ല.

96. പയ്യെ തിന്നാൽ പനയും തിന്നാം.

97. പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല.

98. പൊന്നും കുടത്തിനു എന്തിനാ പൊട്ട്?

99. പൂച്ചക്ക് എന്താ പൊന്നുരുക്കുന്നിടത്തു കാര്യം.

100. വിത്ത് ഗുണം, പത്തു ഗുണം.

Malayalam Pazhamchollukal about Onam

1. കാണം വിറ്റും ഓണം ഉണ്ണണം.

2. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി.

3. അത്തം കരുതൽ ഓണം വെളുക്കും.

4. ഓണമുണ്ടവയർ ചൂളം പാടിക്കിട.

5. അത്തം പത്തിന് പൊന്നോണം.

6. ഓണത്തിനിടയിൽ പുട്ടു കച്ചവടം.

7. ഉണ്ടെങ്കിൽ ഓണം, ഇല്ലെങ്കിൽ പട്ടിണി.

8. ഓണം വരാനൊരു മൂലം വേണം.

9. ഉത്രാടം കഴിയുമ്പോൾ അച്ചിമാർക്കൊക്കെ വെപ്രാളം.

10. ഓണം പോലെ ആണോ തിരുവാതിര?

Malayalam Proverbs about Krishi, Agriculture, Education, Hard Work, Birds

1. പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുന്നിടത്തു കാര്യം.

2. പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ല.

3. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും.

4. പുകഞ്ഞ കൊള്ളി പുറത്തു.

5. പുര കത്തുമ്പോൾ തന്നെ വാഴ വെട്ടാനോ?

6. പുത്തൻ അച്ചി പുരപ്പുറം തൂക്കും.

7. രണ്ടു കയ്യും കൂട്ടി അടിച്ചാലേ ശബ്ദം കേൾക്കൂ.

8. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ.

9. സമ്പത്തു കാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം.

10. സൂചി കൊണ്ടു എടുക്കേണ്ടത് തൂമ്പ കൊണ്ടു എടുക്കരുത്.

11. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

12. താൻ പാതി, ദൈവം പാതി.

13. തല മറന്നു എണ്ണ തേക്കരുത്.

14. തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല.

15. തനിക്കു താനും, പുറകു തൂണും.

16. താരമുണ്ടെന്നു വച്ച് പുലരുവോളം കാക്കരുത്.

17. തേടിയ വള്ളി കാലിൽ ചുറ്റി.

18. തീ ഇല്ലാതെ പുക ഉണ്ടാവില്ല.

19. തീക്കൊള്ളി കൊണ്ടു തല ചൊരിയരുത്.

20. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.

21. തെളിച്ച വഴിയേ പോയില്ലെങ്കിൽ, പോകുന്ന വഴിയേ തെളിക്കുക.

22. തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുക.

23. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.

24. ഉപ്പില്ല പണ്ടം കുപ്പയിൽ.

25. ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?

26. ഉപ്പു തിന്നവൻ വെള്ളം കുടിക്കും.

27. ഉരൽ ചെന്ന് മദ്ദളത്തോട് പരാതി പറയുന്നു.

28. വാക്കും പഴംച്ചാക്കും ഒരുപോലെ.

29. വടി കൊടുത്തു അടി വാങ്ങരുത്.

30. വാളെടുത്തവൻ വാളാൽ.

31. വല്ലഭനു പുല്ലും ആയുധം.

32. വായിൽ തോന്നിയത് കോതക്ക് പാട്ടു.

33. വേലി തന്നെ വിളവ് തിന്നുന്നു.

34. വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ ഇടരുത്.

35. വെള്ളത്തിൽ വരച്ച വര പോലെ.

36. വെളുക്കാൻ തേച്ചത് പാണ്ടായി.

37. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.

38. വിദ്യാധനം സർവ ധനാൽ പ്രധാനം.

39. വിനാശ കാലേ വിപരീത ബുദ്ധി.

40. അസൂയക്കും കഷണ്ടിക്കും മരുന്നില്ല.

FAQs on Pazhamchollukal

പഴഞ്ചൊല്ലുകൾ കുറിച്ചുള്ള ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും താഴെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഇവ നിങ്ങളെ സഹായിക്കും.

What is Pazhamchollukal?

Where can I find the popular proverbs in Malayalam?

Which is the most popular pazhamchollukal?