കണ്ണിന് ചുറ്റുമുള്ള കറുപ്പ്: കാരണവും പരിഹാരവും

Follow Us
under eye dark circles causes and remedies

മുഖ സൗന്ദര്യത്തിൽ കണ്ണിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് ആളുകളിൽ ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ്. കണ്ണിനു ചുറ്റുമുള്ള കറുപ്പിന്റെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരവുമാണ് ഈ ലേഖനത്തിൽ നമ്മൾ പരിശോധിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കാരണങ്ങൾ

  • കണ്ണുകൾക്ക് താഴെ ഉള്ള നേർത്ത ചർമത്തിന് ചുറ്റും കൂടുതലായി കാണുന്ന പിഗ്മെന്റേഷൻ, പാരമ്പര്യമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ കൊണ്ടും കണ്ണിന് ചുറ്റും കറുപ്പുണ്ടാകാൻ സാധ്യതയുണ്ട്.
  • പ്രായം കൂടുന്നതും ഇതിനു കാരണമാവാറുണ്ട്. പ്രായം കൂടുന്നതിനനുസരിച് കണ്ണിനു ചുറ്റുമുള്ള കറുപ്പ് കൂടാനുള്ള സാധ്യത ഏറെ ആണ്. പ്രായം കൂടുമ്പോൾ ചർമത്തിന്റെ കനംകുറയുകയും കൊഴുപ്പും കൊളാജനും കുറയുന്നതാണ് ഇതിനു കാരണമാവുന്നത്.
  • ഉറക്കക്കുറവ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കണ്ണുകൾക്ക് ചുറ്റും വീക്കം ഉണ്ടാകുന്നതിനും ചർമത്തിന്റെ നിറം മങ്ങുകയും രക്തക്കുഴലുകൾ കൂടുതൽ വ്യക്തമാകുന്നതതിനും കാരണമാവുന്നു.
  • ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ണിനു ചുറ്റും കറുപ്പ് സൃഷ്ടിക്കാൻ കാരണമാവാറുണ്ട്. അലർജിയും മൂക്കടപ്പും സ്ഥിരമായി ഉണ്ടാവാറുള്ള ആളുകളിൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഉണ്ടാകാനുള്ള സാധ്യത ഏറെ ആണ്.
  • സൂര്യപ്രകാശം അമിതമായി ഏൽക്കുന്നതും കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഉണ്ടാകാൻ കാരണമാവുന്നു. മെലാനിൻ ഉത്പാദനം കൂടാനും ഇതുമൂലം കണ്ണുകൾക്ക് ചുറ്റും കറുപ്പ് ഉണ്ടാവാനും കാരണമാവുന്നു. മെലാനിൻ ചര്മത്തിന് നിറം നൽകുന്ന പിഗ്മെന്റ് ആണ്.

പരിഹാരങ്ങൾ

  • കണ്ണിനു ചുറ്റുമുള്ള ഭാഗത്ത് തണുപ്പ് നൽകുന്നത് കണ്ണിനു ചുറ്റുമുള്ള തണുപ്പ് കുറക്കുന്നതിന് സഹായിക്കും. ഇതിനായി ഒരു തണുപ്പിച്ച വെള്ളരിക്ക മുറിച് കണ്ണിനു മുകളിലായി വെക്കുകയോ, കോൾഡ് കംപ്രസ്സർ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
  • കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറക്കുന്നതിന് ഉറക്കം വളരെ അനിവാര്യമാണ്. ദിവസവും 8 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കൃത്യമായ ഉറക്കം ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കണ്ണുകളുടെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കും.
  • അണ്ടർ ഐ ക്രീമുകൾ ഉപയോഗിക്കുന്നത് ഡാർക്ക് സർക്കിൾസ് കുറക്കാനും ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും വീക്കം കുറക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി, റെറ്റിനോയിഡുകൾ, കഫീൻ, ഹൈലുറോണിക് ആസിഡ് തുടങ്ങിയ ചേരുവകൾ അടങ്ങിയിരിക്കുന്ന ഐ ക്രീമുകൾ തിരഞ്ഞെടുക്കാൻ ശ്രെദ്ധിക്കുക.
  • കണ്ണുകൾക്ക് ചുറ്റും അമിതമായ കറുപ്പ് ഉണ്ടെങ്കിൽ ബ്യൂട്ടി ട്രീറ്റ്മെന്റുകൾ ചെയ്യുന്നതും നല്ലതാണ്. ലേസർ തെറാപ്പി, കെമിക്കൽ പീലുകൾ, ഫില്ലറുകൾ എന്നിവ ചെയ്യുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് കുറക്കാൻ സഹായിക്കും.

Join WhatsApp

Join Now

Join Telegram

Join Now