World Literature Malayalam GK Questions: ലോക സാഹിത്യം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ലോക സാഹിത്യം മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.
World Literature Malayalam GK Questions and Answers
1. ലോകത്തിലെ ആദ്യത്തെ നോവലായി പരിഗണിക്കപ്പെട്ടുന്ന ‘ഗഞ്ജി’യുടെ കഥ എഴുതിയ ജാപ്പനീസ് വനിതയാര്?
2. ‘ന്യൂനോവൽ’ എന്ന സങ്കൽപം അവതരിപ്പിച്ച ഫ്രഞ്ച് നോവലിസ്റ്റ്?
3. വെസ്റ്റേൺ എന്നറിയപ്പെടുന്ന അമേരിക്കൻ കൗബോയ് നോവൽ ജനുസ്സിന്റെ ഉപജ്ഞാതാവായ നോവലിസ്റ്റ്?
4. ഇംഗ്ലീഷ് കാവ്യരൂപമായ സോണറ്റിൽ എത്രവരികളുണ്ട്?
5. എന്താണ് ക്ലോസറ്റ് ഡ്രാമ?
6. ഭരണകൂടത്തിന്റെ എതിർപ്പുകാരണം 1958 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം തിരസ്കരിച്ച റഷ്യൻ സാഹിത്യകാരൻ?
7. ‘ഡിവൈൻ കോമഡി’ രചിച്ചതാര്?
8. പാശ്ചാത്യ ‘നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന പെട്രർക്ക് ഏതു രാജ്യക്കാരനായിരുന്നു?
9. ജിയോവനി ബെക്കാച്ചിയോയുടെ പ്രശസ്ത രചന ഏത്?
10. കാറ്റാടിയന്ത്രങ്ങളോട് യുദ്ധത്തിനൊരുങ്ങുന്ന കഥാനായകനെ സ്പാനിഷ് എഴുത്തുകാരനായ സെർവാൻറസ്സൃഷ്ട്ടിച്ചത് ഏതു കൃതിയിൽ?
11. ലൂസിയാദസ് എന്ന പോർട്ടുഗീസ് മഹാകാവ്യമെഴുതിയ കവി?
12. ലോകപ്രശസ്തനായ ഒരു ലാറ്റിനമേരിക്കൻ സാഹിത്യകാരൻ അന്ധനായ ലൈബ്രെറിയാനായിരുന്നു. ആരാണ് അദ്ദേഹം?
13. ഏത് തത്വചിന്ത പദ്ധതിയുമായാണ് ഫ്രഞ്ച് ചിന്തകനായ ഴാങ് പോൾ സാർത്ര് പന്ധപ്പെട്ടിരിക്കുന്നത്?
14. ഫ്രഞ്ച് തത്വചിന്തകനായ സാർത്ര് ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായിരുന്ന പ്രശസ്ത ഫെമിനിസ്റ്റ് ചിന്തക ആരായിരുന്നു?
15. സാമുവൽ റിച്ചാർഡ്സൺ രചിച്ചതും ഇംഗ്ലീഷിലെ ആദ്യനോവലുമായ കൃതി കത്തുകളുടെ രൂപത്തിലാണ്. കൃതിയേത്?
16. ആത്മഹത്യചെയ്‌ത കവയിത്രി സിൽവിയപ്ലാത്തിന്റെ ഭർത്താവായ അതിപ്രശസ്‌ത കവി?
17. ശ്രീലങ്കയിൽ ചിലിയുടെ അംബാസ്സഡറായിരുന്ന നോബൽ സമ്മാനം നേടിയ കവി?
18. ഇന്ത്യയിൽ മെക്‌സിക്കോയുടെ അംബാസഡറായിരുന്ന നോബൽ സമ്മാനം നേടിയ കവി?
19. ജർമ്മൻ നോവലിസ്റ്റ് തോമാസ്‌മന്നിന്റെ സഹോദരനും പ്രശസ്ത നോവലിസ്റ്റായിരുന്നു. ആര്?
20. ഹെർമൻ ഗുണ്ടർട്ടിന്റെ മകളുടെ മകൻ നോബൽ സമ്മാനം നേടിയ നോവലിസ്റ്റാണ്. ആര്?
21. കേണൽ ഒറീലിയാനോ ബുവൻഡിയ എന്ന കഥാപാത്രം ഗബ്രിയേൽ ഗാർസ്യാ മാർക്കേസിന്റെ ഏതു നോവലിലെതാണ്?
22. സാഞ്ചോ പാൻസ എന്ന കഥാപാത്രം ഏത് കൃതിയിലെതാണ്?
23. ‘ആയിരത്തൊന്നു രാവുകളിലെ (അറേബിയൻ രാവുകൾ) കഥപറയുന്ന കഥാപാത്രം ആരാണ്?
24. ജോസഫ് കെ. എന്ന കഥാപാത്രം ഫ്രാൻസ് കാഫയുടെ ഏതു നോവലിലാണ്?
25. ഏരിയൽ, കാലിബൻ എന്നീ കഥാപാത്രങ്ങൾ ഉള്ള ഷേക്‌സ്‌പിയർ നാടകം?