Kerala Politics Malayalam GK Questions | കേരള രാഷ്ട്രീയം GK

By വെബ് ഡെസ്ക്

Published On:

Follow Us
malayalam gk

Kerala Politics Malayalam GK Questions and Answers: കേരളം രാഷ്ട്രീയം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട കേരളം രാഷ്ട്രീയം മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Kerala Politics Malayalam GK Questions and Answers

1. കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം എത്ര?

140

2. നിയമസഭാ മണ്ഡലങ്ങളിലൂടെയല്ലാതെ കേരള നിയമസഭയിലെത്തുന്ന ഏക അംഗം ആര്?

നോമിനേറ്റ് ചെയ്യപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി

3. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആര്?

R. ശങ്കരനാരായണൻ തമ്പി

4. കെ.പി.സി.സി.യുടെ ആദ്യത്തെ സെക്രട്ടറി ആര്?

K. മാധവൻ നായർ

5. ഇന്ത്യയിലാദ്യമായി ഒരു സ്ത്രീയെ നിയമസഭാംഗമായി സർക്കാർ നോമിനേറ്റ് ചെയ്തത് 1925 ഏപ്രിലിൽ കൊച്ചി നിയമസഭയിലേക്കാണ്. ആരാണീ വനിത?

തോട്ടയ്ക്കാട്ട് മാധവിയമ്മ (മന്നത്തു പത്ഭനാവന്റെ ഭാര്യ)

6. സംസ്ഥാന പുനഃസംഘടനയെത്തുടർന്ന് കേരളം നിലവിൽ വന്നതെന്ന്?

1956 നവംബർ 1

7. കേരളത്തിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നതെന്ന്?

1957 (ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ)

8. ആദ്യത്തെ കേരള നിയമസഭയിൽ (1957) എത്ര സീറ്റുകളുണ്ടായിരുന്നു?

126

9. കേരളത്തിലെ ആദ്യനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാര്?

ഉമേഷ് റാവു(മഞ്ചേശ്വരത്തുനിന്ന് സ്വാതന്ത്രസ്ഥാനാർത്ഥി)

10. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവിയാര്?

ജി. ശങ്കരക്കുറുപ്പ് (1968-1972)

11. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മലയാളി കാർട്ടൂണിസ്റ്റ് ആര്?

അബു എബ്രഹാം (1972-78). സർദാർ കെ.എം. പണിക്കർ (1959-60), ജി. രാമചന്ദ്രൻ (1964-70) എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

12. കേരളത്തിലെ ലോകസഭാ സംവരണനിയോജക മണ്ഡലങ്ങൾ ഏവ?

ഒറ്റപ്പാലം, അടൂർ

13. കേരളത്തിൽ എത്ര നിയമസഭാ നിയോജകമണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങളാണ്?

14

14. കേരള രൂപീകരണശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 126 സീറ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എത്ര സീറ്റ് നേടി?

60 (കോൺഗ്രസിന് 43)

15. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയ റവന്യുമന്ത്രി ആര്?

കെ.ആർ. ഗൗരിയമ്മ

16. പഞ്ചാബ്, ആന്ധ്ര സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന കേരള മുഖ്യമന്ത്രി ആര്?

പട്ടം താണുപിള്ള

17. തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ മുഖ്യമന്ത്രി ആര്?

പട്ടം താണുപിള്ള

18. ‘കേരളഗാന്ധി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി?

കെ. കേളപ്പൻ

19. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷപദവി വഹിച്ചതാര്?

സുഗതകുമാരി

20. നാഗാലാൻഡ് ഗവർണറും വിമോചന വൈദ്യശാസ്ത്രത്തിന്റെ വക്താവുമായിരുന്ന മലയാളി ആര്?

എം.എം. തോമസ്

21. ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായ വനിത ആര്?

കെ.ആർ. ഗൗരിയമ്മ

22. കേരള നിയമസഭയിലെ ആദ്യ ഡെപ്യുട്ടി സ്പീക്കർ ആര്?

കെ.ഒ. ഐഷാഭായ്

23. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ മലയാളിയായ ആദ്യ പ്രസിഡൻറ് ആര്?

ഡോ. സി.ഒ. കരുണാകരൻ

24. യു.എൻ. അസംബ്ലിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ച വനിത ആര്?

മാതാ അമൃതാനന്ദമയി

25. ഇന്ത്യയിലാദ്യത്തെ ഹൈക്കോടതി വനിതാ ജഡ്‌ജി 1932 – 34 ൽ തിരുവിതാംകൂർ നിയമസഭാഅംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ആര്?

അന്നാചാണ്ടി

26. കൊച്ചിൻ ചീഫ്‌കോർട്ട് ഹൈക്കോടതിയായി ഉയർത്തിയതെന്ന്?

1938 ജൂൺ 18

വെബ് ഡെസ്ക്

Malayalam Info is a Kerala based digital media publishing site operating under the malayalaminfo.com domain. Malayalam Info has an authentic and credible recognition among the Malayalam speaking communities, all around the world.

Join WhatsApp

Join Now

Join Telegram

Join Now