Kerala History Malayalam GK Questions | കേരള ചരിത്രം GK

By വെബ് ഡെസ്ക്

Published On:

Follow Us
malayalam gk

Kerala History Malayalam GK: കേരളം ചരിത്രം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട കേരളം ചരിത്രം മലയാളം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Kerala History Malayalam GK Questions and Answers

1. കൊല്ലവർഷം ആരംഭിച്ചതെന്ന്?

A.D 825 ഓഗസ്റ്റ് 15 (ചിങ്ങം 1)

2. കോഴിക്കോടിനേയും സാമൂതിരിയേയും ആദ്യമായി പരാമർശിച്ച ഒരു സഞ്ചാരി 1343 ജനുവരി 2 ന് കോഴിക്കോടെത്തി. ആര്?

ഇബ്‌നു ബത്തുത്ത

3. കേരളത്തിലെ ക്രിസ്ത്യസഭകളുടെ ചരിത്രത്തിൽ ഓർമ്മപ്പെടുന്ന ദിനമാണ് 1599 ജൂൺ 20 – 26. എന്താണീ ദിനത്തിന്റെ പ്രാധാന്യം?

ഉദയംപേരൂർ സൂനഹദോസ്

4. മധുര തിരുമലനായ്ക്കന്റെ സേനയുമായി 1625 ൽ കണിയാംകുളത്തു വെച്ച് നടന്ന യുദ്ധത്തിൽ വേണാടിന്റെ പടത്തലവൻ ചതിയിൽ കൊല്ലപ്പെട്ടതിനെ അധികരിച്ച് രചിക്കപ്പെട്ട തെക്കൻപാട്ട്?

ഇരവിക്കുട്ടിപ്പിളപ്പോര് അഥവാ കണിയാംകുളംപോർ

5. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ വെച്ച് 1653 ജനുവരി 3 ന് സുറിയാനി ക്രിസ്ത്യാനികൾ ജെസ്യുട്ട് പാതിരിമാർക്കെതിരെ ചെയ്‌ത സത്യം ഏതുപേരിൽ അറിയപ്പെടുന്നു?

കൂനൻകുരിശ് സത്യം

6. ഫ്രഞ്ചുകാർ കടത്തനാട് രാജാവിനെ തോൽപിച്ച് 1725 ൽ പിടിച്ചെടുത്ത്, ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരവും കുറേക്കാലം കൈയ്യിൽ വച്ച പ്രദേശം?

മയ്യഴി (മാഹി)

7. മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിൽ (1741 ഓഗസ്റ്റ് 10) ഡച്ചുകാരെ പരാജയപ്പെടുത്തി തടവുകാരനാക്കിയിയ ഒരാൾ പിന്നീട് തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായി. ആര്?

ഡിലനോയി

8. കൊച്ചിയിലെ ബോൾഗാട്ടിദ്വീപിൽ 1744 ൽ കൊട്ടാരം പണിതതാര്?

ഡച്ചുകാർ

9. അയൽരാജ്യങ്ങൾ പിടിച്ചടക്കി രാജ്യവിസ്തൃതി വധിപ്പിച്ചശേഷം മാർത്താണ്ഡവർമ്മ തിരുവതാംകൂർ രാജ്യം 1750 ൽ ശ്രീപദ്ഭനാഭന് സമർപ്പിച്ച ചടങ്ങ്?

തൃപ്പടിദാനം

10. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?

രാജാകേശവദാസൻ

11. ആലപ്പുഴ പട്ടണവും തുറമുഖവും സ്ഥാപിച്ച ദിവാൻ?

രാജാകേശവദാസൻ

12. ടിപ്പുസുൽത്താന്റെ തിരുവിതാംകൂർ അക്രമണകാലത് ആരായിരുന്നു തിരുവതാംകൂർ രാജാവ്?

ധർമ്മരാജ (രാമവർമ്മ)

13. കണ്ണവത്ത് ശങ്കരൻ നമ്പ്യാർ ആരുടെ പ്രധാന പടനായകനായിരുന്നു?

പഴശ്ശിരാജയുടെ

14. ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രവിശ്യയിലെ ഒരു ജില്ലയായി മലബാർ മാറുന്നതെന്ന്?

1800 മെയ് 21

15. ബ്രിട്ടീഷ് അധികാരത്തിനെതിരെ പോരാടിയ കേരളവർമ്മ പഴശ്ശി രാജ ഏത് രാജ്യകുടുംബാംഗമായിരുന്നു?

കോട്ടയം രാജകുടുംബം

16. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം 1842 ൽ ബ്രിട്ടിഷുകാർ ആരംഭിച്ചതെവിടെ?

നിലമ്പൂരിൽ

17. ശ്രീനാരായണഗുരു അരുവിപ്പുറത് ശിവപ്രതിഷ്ട്ട നടത്തിയ വര്ഷം?

1888

18. സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്കുലഭിക്കുന്നതിനു വേണ്ടി 10038 പേര് ഒപ്പിട്ട് 1891 ജനുവരി 11 ന് ശ്രീമൂലം തിരുന്നാൾ രാജാവിന് സമർപ്പിച്ച ഹർജി അറിയപ്പെടുന്നത് ഏതു പേരിൽ?

മലയാളീ മെമ്മോറിയൽ

19. കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ?

പി.എസ്. വാര്യർ (1869-1944)

20. എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദ്യ സെക്രട്ടറി ആര്? – കുമാരനാശാൻ (1903 മുതൽ 1919 ജൂലൈ വരെ). ആദ്യ പ്രസിഡണ്ട്

ശ്രീനാരായണഗുരു

21. ആനന്ദമതപ്രസ്ഥാന സ്ഥാപകൻ?

ബ്രഹ്മാനന്ദശിവയോഗി

22. നമ്പൂതിരിക്ഷേമം ലക്ഷ്യമാക്കി 1908 ൽ ശിവരാത്രി ദിനത്തിന് ആലുവയിൽ ആരംഭിച്ച സംഘടന?

യോഗക്ഷേമസഭ

23. തേവര (കൊച്ചി)യിൽ 1910 ൽ രൂപീകരിച്ച ‘വാല സമുദായ പരിഷ്‌കരിനി സഭ’യ്ക്ക് നേതൃത്വം നൽകിയതാര്?

പണ്ഡിറ്റ് കെ.പി. കറുപ്പൻ

24. സ്വദീശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത് എന്ന്?

1910 സെപ്റ്റംബർ 26

25. സാധുജനപരിപാലന സംഘത്തിന്റെ സ്ഥാപകൻ?

അയ്യൻ‌കാളി

വെബ് ഡെസ്ക്

Malayalam Info is a Kerala based digital media publishing site operating under the malayalaminfo.com domain. Malayalam Info has an authentic and credible recognition among the Malayalam speaking communities, all around the world.

Join WhatsApp

Join Now

Join Telegram

Join Now