Indian Literature Malayalam GK Questions | ഇന്ത്യൻ സാഹിത്യം GK

By വെബ് ഡെസ്ക്

Published On:

Follow Us
malayalam gk

Indian Literature Malayalam GK Questions and Answers: ഇന്ത്യൻ സാഹിത്യം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ഇന്ത്യൻ സാഹിത്യം GK ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Indian Literature Malayalam GK Questions

1. ഏതു കൃതിയുടെ ഭാഗമാണ് ‘ഭഗവത്ഗീത’ ?

മഹാഭാരതം

2. ‘പഞ്ചതന്ത്രം’ രചിച്ചതാര്?

വിഷ്‌ണു ശർമ്മ

3. ‘ആഷാദ് കാ ഏക് ദിൻ’ എന്ന നാടകത്തിൻറെ കർത്താവാര്?

മോഹൻ രാകേശ്

4. താരാശങ്കർ ബാനർജിക്ക് ജ്ഞാനപീഠം പുരസ്‌കാരം നേടിക്കൊടുത്ത നോവൽ?

ഗണദേവത

5. ‘ജീവൻ മിശായി’ എന്ന കഥാപാത്രം ഏത് ബംഗാളി നോവലിലാണ്?

ആരോഗ്യനികേതനം

6. ചിത്തിരപ്പാവൈ’ എന്ന തമിഴ് നോവൽ രചിച്ച അഖിലിന്റെ യഥാർത്ഥ പേര്?

പി.വി. അഖിലാണ്ഡം

7. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിന്റെ ഭാഗമാണ് ‘വന്ദേമാതരം’ എന്ന ഗാനം?

ആനന്ദമഠം

8. ‘യയാതി’ എന്ന മറാഠി നോവലിന്റെ കർത്താവാര്?

വി.സ്. ഖാണ്ഡേക്കർ

9. ‘രാജാരവിവർമ്മ’ (1983) എന്ന നോവൽ രചിച്ച മറാഠി സാഹിത്യകാരൻ?

രൺജിത് ദേശായി

10. സംസ്‌കൃത പര്യായ നിഘണ്ടുവായ അമരകോശത്തിന്റെ കർത്താവാര്?

അമരസിംഹൻ

11. ടാഗോറിന്റെ ‘ജീതഞ്ജലി’യുടെ ഇംഗ്ലീഷ് പാരിഭാഷക്ക് അവതാരിക എഴുതിയ ഇംഗ്ലീഷ് കവി?

W.B യേറ്റ്സ്

12. കാളിദാസൻ ഏതു രാജാവിന്റെ സദസ്യനായിരുന്നു?

ചന്ദ്രഗുപ്തൻ രണ്ടാമൻ (വിക്രമാദിത്യൻ)

13. ഋതുക്കളെപ്പറ്റി വർണ്ണിക്കുന്ന കാളിദാസ കാവ്യം?

ഋതുസംഹാരം

14. നാട്യശാസ്ത്രം ആരുടെ കൃതിയാണ്?

ഭരതമുനി

15. ഇന്ത്യയിലെ വിഖ്യാതമായ ഒരു സാഹിത്യപുരസ്കാരം ആദ്യം ലഭിക്കുന്നത് 1965 ൽ മലയാളിയായ ജി.ശങ്കരകുറിപ്പിനാണ്. ഏതാണ് ആ പുരസ്‌കാരം?

ജ്ഞാനപീഠം

16. ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിൻറെ യഥാർത്ഥ നാമധേയമെന്ത്?

ധനപത്റായ് ശ്രീവാസ്‌തവ

17. ഏത് കൃതിയെ ആധാരമാക്കിയാണ് ജ്ഞാനേശ്വർ ‘ജ്ഞാനേശ്വരി’ രചിച്ചത്?

ഭഗവദ്ഗീത

18. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഏത് രാജാവിന്റെ കൊട്ടാരത്തിലെ കവിയായിരുന്നു ജയദേവൻ?

ലക്ഷ്‌മണസേനൻ

19. അക്ബറുടെ രാജ്യസദസ്സിലെ നവരത്നങ്ങളിൽ ‘കവിപ്രിയ’ എന്നറിയപ്പെട്ടിരുന്നതാര്?

ബീർബൽ

20. ജ്ഞാനപീഠ പുരസ്‌കാരം ഏർപ്പെടുത്തിയ വ്യവസായി?

ശാന്തി പ്രസാദ് ജയിൻ

വെബ് ഡെസ്ക്

Malayalam Info is a Kerala based digital media publishing site operating under the malayalaminfo.com domain. Malayalam Info has an authentic and credible recognition among the Malayalam speaking communities, all around the world.

Join WhatsApp

Join Now

Join Telegram

Join Now