തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതകഥയും വിവാഹവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് തയാറാക്കിയ പുതിയ ഡോക്യുമെന്ററിക്ക് ബോളിവുഡിൽ നിന്നും പ്രശംസ. ബോളിവുഡ് നടിയും സിനിമാ താരം ശ്രീദേവിയുടെ പുത്രിയുമായ ജാൻവി കപൂറാണ് ഡോക്യുമെന്ററിയെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ രംഗത്തെത്തിയത്.
സ്ത്രീശാക്തീകരണത്തിന്റെ മികച്ച ഉദാഹരണമായി ഡോക്യുമെന്ററിയെ വിശേഷിപ്പിച്ച ജാൻവി, “ഒരു സ്ത്രീ ശക്തയായി മാറുന്നത് കാണുന്നതിനേക്കാൾ മികച്ച പ്രചോദനം മറ്റൊന്നുമില്ല” എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഡോക്യുമെന്ററിയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ജാൻവിയുടെ കുറിപ്പ്. ജാൻവിയുടെ ഈ വാക്കുകൾ തന്നെ വികാരഭരിതയാക്കിയെന്ന് നയൻതാരയും പ്രതികരിച്ചു. ജാൻവിയുടെ സ്റ്റോറി പങ്കുവച്ചുകൊണ്ട് ”പ്രിയപ്പെട്ട ജാൻവി, തന്റെ കുറിപ്പ് എന്നെ ഏറെ സ്പർശിച്ചു, ഒരുപാട് സ്നേഹം” എന്നും നയൻതാര കൂട്ടിച്ചേർത്തു.
ഇതിനിടെ, നയൻതാര-ധനുഷ് ചിത്രമായ നാനും റൗഡി താനിലെ രംഗങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കുന്നുണ്ട്. നയന്റെ കരിയറിലെയും സ്വകാര്യ ജീവിതത്തിലെയും നിർണായക നിമിഷങ്ങൾ പകർത്തുന്ന നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററി നവംബർ 18 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയത്. നയൻതാരയുടെ കരിയറിലെ വെല്ലുവിളികൾ, പഴയ പ്രണയ പരാജയങ്ങൾ, സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം ഡോക്യുമെന്ററിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
English Summary: