വർഷങ്ങൾക്ക് മുമ്പ് ഗോവയിലെ ഒരു മദ്യശാലയിലേക്ക് സാധാരണക്കാരനെപ്പോലെ കടന്നുചെന്ന തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സിനിമയുടെ ഭാഗമായിരിക്കുമെന്ന് കരുതിയ ആ രംഗത്തിന് പിന്നിലെ യഥാർത്ഥ കഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ബാലകൃഷ്ണയുടെ ‘അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ’ എന്ന ചാറ്റ് ഷോയിലാണ് ഈ സംഭവത്തിന്റെ പിന്നാമ്പുറം അല്ലു അർജുൻ വെളിപ്പെടുത്തിയത്. 2017-ൽ ‘നാ പേരു സൂര്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഈ സംഭവം അരങ്ങേറിയത്.
“എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് രാമിനേനിക്ക് ഒരു പ്രത്യേക ബ്രാൻഡിലുള്ള മദ്യം വേണമായിരുന്നു. പക്ഷേ കടയിലെത്തിയപ്പോൾ അദ്ദേഹത്തിന് ആ ബ്രാൻഡിന്റെ പേര് ഓർമ്മയിൽ നിന്ന് തെന്നിമാറി. അപ്പോഴാണ് ഞാൻ നേരിട്ട് പോകാമെന്ന് തീരുമാനിച്ചത്,” എന്ന് അല്ലു പറഞ്ഞു.
മദ്യശാലയിൽ താൻ ഒരു സിനിമാനടനല്ല, വെറുമൊരു സുഹൃത്ത് മാത്രമായിരുന്നുവെന്ന് അല്ലു കൂട്ടിച്ചേർത്തു. രസകരമായ ഒരു വെളിപ്പെടുത്തൽ കൂടി അല്ലു നടത്തി – സന്ദീപ് നന്ദമൂരി ബാലകൃഷ്ണയുടെ വലിയ ആരാധകനാണെന്നും, ഇത്തരമൊരു സുഹൃത്ത് ബാലകൃഷ്ണയ്ക്കുണ്ടായിരുന്നെങ്കിൽ ഇതുപോലുള്ള വാർത്തകൾ പതിവായി കാണാമായിരുന്നെന്നും തമാശയായി പറഞ്ഞു.
ഇപ്പോൾ ‘പുഷ്പ: ദ റൂൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിൽ വ്യസ്തനാണ് അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘പുഷ്പ: ദ റൈസ്’ എന്ന വിജയചിത്രത്തിന്റെ തുടർച്ചയാണ്. ആദ്യഭാഗത്തിലെ അതുല്യമായ അഭിനയത്തിന് താരം ദേശീയ പുരസ്കാരം നേടിയിരുന്നു. രണ്ടാം ഭാഗത്തിനായി സിനിമാപ്രേമികൾ ആവേശപൂർവ്വം കാത്തിരിക്കുകയാണ്.
English Summary: