ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ കൃത്യം 12 മണിക്ക് തന്നെ പോസ്റ്റർ റിലീസ് ചെയ്തു.
പോസ്‌റ്ററിൽ കയ്യിൽ രക്തം പുരണ്ട ചുറ്റികയുമായി വിജയ് നിൽക്കുന്നത് കാണാം.
ഇതാദ്യമായാണ് വിജയ് യുടെ സിനിമാ അരങ്ങേറ്റം ഇത്രയും ഹീറോയിക് ലുക്കിൽ പുറത്തിറങ്ങുന്നത് എന്നാണ് ആരാധകർ പറയുന്നത്.
നേരത്തെ സ്വർണനിറത്തിലായിരുന്ന ലിയോ ടെെറ്റിൽ പോലും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചുവന്ന നിറത്തിലാണ് കൊടുത്തിരിക്കുന്നത്.
ചിത്രത്തിലെ ആദ്യ ഗാനവും പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങും.
ആയിരത്തോളം നർത്തകർക്കൊപ്പം വിജയ് നൃത്തം ചെയ്യുന്ന ഗാനമായിരിക്കും ഇതെന്നാണ് സൂചന.
നടൻ വിജയ്‌യുടെ ജന്മദിനം ഒരു വലിയ ആഘോഷമാക്കാനാണ് 'ലിയോ മൂവി' ക്രൂ ലക്ഷ്യമിടുന്നത്