പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഭീഷ്മ പർവ്വത്തിൻറെ കളക്ഷൻ റെക്കോർഡുകൾ പുറത്ത്. മമ്മൂട്ടിക്കൊപ്പം വൻ താര നിര അണി നിരന്ന ചിത്രം മറ്റൊരു മാസ് ആക്ഷൻ പാക്കായിരുന്നു.
അതേസമയം റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിവസം ചിത്രം ബോക്സോഫീസുകൾ തൂത്തു വാരിയെന്നാണ് കണക്ക്.ഏരീസ് പ്ലക്സ്, എസ് എൽ സിനിമാസ് ആണ് ചിത്രത്തിൻറെ ഇതു വരെയുള്ള കളക്ഷൻ പുറത്ത് വിട്ടത്.
ആദ്യത്തെ ദിവസം 14 ഷോ കളാണ് ചിത്രത്തിനുണ്ടായിരുന്നത്. 9.56 ലക്ഷമായിരുന്നു ഇവരുടെ കളക്ഷൻ.
ഫ്രൈഡേ മാറ്റിനിയുടെ കണക്കുകൾ പ്രകാരം 1,179 ഷോകളിൽ നിന്നായി 3.67 കോടിയാണ് ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ എന്ന് ഇവരുടെ ട്വീറ്റിൽ പറയുന്നു.
ഒടിയൻറെ കളക്ഷൻ മറി കടന്നുവെന്നാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻറെ കണക്ക്. കേരളത്തിലാകെ 406-സ്ക്രീനുകളിലായി 1800 ഷോകളാണ് ചിത്രത്തിനുണ്ടായിരുന്നത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് പ്രൊഡക്ഷൻസ് ബാനറിലാണ്.
മമ്മൂട്ടിക്ക് പുറമേ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലുണ്ട്.