Mathematics Malayalam GK Questions | ഗണിതശാസ്ത്രം GK

malayalam gk

Mathematics GK Questions in Malayalam: മലയാളം മാത്തമാറ്റിക്സ് ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട മലയാളം മാത്തമാറ്റിക്സ് GK ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Mathematics Malayalam GK Questions and Answers

1.പൈ (π) യുടെ മൂല്യം നിർണയിച്ച ആദ്യത്തെ ഗണിതശാസ്ത്രജ്ഞൻ?

ആർക്കമിഡീസ് (Archamedes)

2. പൈ (π) യുടെ നിലവിലുള്ള അംഗീകൃതമൂല്യം നിര്ണയിച്ചതാര്?

ആര്യഭട്ടൻ

3. ത്രികോണമിതിയുടെ (Trigonometry) ഉപജ്ഞാതാവ് എന്ന് കരുതുന്നതാരെ?

ഹൈപ്പർക്കസ്

4. ലോഗരിതം കണ്ടുപിടിച്ചതാര്?

ജോൺ നേപ്പിയർ

5. നെഗറ്റീവ് സംഖ്യകൾ കണ്ടുപിടിച്ചത് ഏതു രാജ്യത്ത്?

ഇന്ത്യ

6. രണ്ടാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ഗണിതശാസ്ത്രപഠനശാഖ ഏത്?

ഓപ്പറേഷൻസ് റിസർച്ച്

7. റോമൻ അക്കങ്ങളിൽ 100 നെ പ്രതിനിധീകരിക്കുന്നതേത്?

C (സി)

8. മലയാളത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര ഗ്രൻഥം ഏത്?

യുക്തിഭാഷ

9. 11 , 111 , 111 എന്ന സംഖ്യയെ അതെ സംഖ്യകൊണ്ട് തന്നെ ഗുണിച്ചാൽ കിട്ടുന്ന സംഖ്യ എത്ര?

123456787654321

10. എലിമെൻറ്സ് (Elements) എന്ന 13 വാക്യമുള്ള ജ്യാമീതിയ ഗ്രന്ഥാത്തിന്റെ കർത്താവായ ഗ്രീക്ക് ഗണിതശാശ്ത്രജ്ഞൻ?

യൂക്ലിഡ്

11. ജ്യാമിതി (Geometry ) യുടെ പിതാവ് എന്നറിയപ്പെടുന്ന ഗണിത ശാശ്ത്രജ്ഞൻ ആര്?

യൂക്ലിഡ്

12. 12 – ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘ലീലാവതി’ യെന്ന ഗണിതശാസ്ത്ര ഗ്രന്ഥാത്തിന്റെ കർത്താവ് ആര്?

ഭാസ്കരാചാര്യൻ

13. 10100 എന്ന സംഖ്യയുടെ ഗണിതശാസ്ത്ര നാമം?

ഗൂഗോൾ (Googol)

14. കണക്കുകൂട്ടലിന് ഉപയോഗിച്ചിരുന്ന ഏറ്റവും പ്രാചീനമായ ഉപകരണം?

അബാക്കസ് (മണിച്ചട്ടം)

15. ചിത്രകലയിൽ നിന്ന് രൂപംകൊണ്ട ഗണിതശാസ്ത്ര പഠനശാഖ ഏത്?

പ്രോജെക്റ്റീവ് ജോമേറ്ററി

16. ആൽഫ്രഡ്‌ വൈറ്റഹെഡിനൊപ്പം ‘പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന പ്രശസ്ത ഗണിതശാസ്ത്ര ഗ്രൻഥം രചിച്ച ബ്രിട്ടീഷ് തത്വചിന്തകനാര്?

ബെർട്രൻഡ് റസ്സൽ