Indian History Malayalam GK Questions | ഇന്ത്യൻ ചരിത്രം GK

By വെബ് ഡെസ്ക്

Published On:

Follow Us
malayalam gk

Indian History Malayalam GK Questions: ഇന്ത്യൻ ചരിത്രം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ഇന്ത്യൻ ചരിത്രം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Indian History Malayalam GK Questions and Answers

1. ബി. സി. 322 – 184 ൽ ഉത്തരേന്ത്യ ഭരിച്ച മൗര്യവംശം സ്ഥാപിച്ചതാര് ?

ചന്ദ്രഗുപ്തമൗര്യൻ

2. ഡൽഹിയിലെ ചെങ്കോട്ട നിർമിച്ച ചക്രവർത്തി?

ഷാജഹാൻ

3. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് പകരം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഇന്ത്യയുടെ ഭരണം നടത്താൻ തീരുമാനമായി വർഷം?

1858

4. സിന്ധുതടസംസ്കാരകാലത്തെ തുറമുഖനഗരമായ ലോഥൽ ഏത് കടൽക്കരയിലായിരുന്നു?

കാംബെഉൾക്കടൽ

5. ഹാരപ്പൻ സംസ്കാരകാലത്തേതായി ആദ്യം കണ്ടെത്തിയ നഗരമായ ഹാരപ്പ ഏത് നദിക്കരയിലാണ്?

രവി നദിക്കരയിൽ

6. സിന്ദുസംസ്കാര ജനതയുടെ മുഖ്യഭക്ഷണം?

ഗോതമ്പ്

7. സിന്ധുതട നാഗരികർ ആരാധിച്ചിരുന്ന മൃഗം?

കാള

8. എ.ഡി. 78 ൽ ശകവർഷം ആരംഭിച്ച രാജാവ്?

കനിഷ്കൻ

9. മെഗസ്തനീസ് ആരുടെ പ്രതിപുരുഷനായാണ് ഇന്ത്യയിൽ എത്തിയത്?

സെല്യൂക്കസ്

10. മഹാബലിപുരം നിർമിച്ച രാജവംശമേത്?

പല്ലവവംശം

11. മഗധരാജ്യത്തെ ഏതു രാജാവാണ് ബുദ്ധൻറെ പിൻഗാമി?

ബിംബിസാരൻ

12. കർണാടകത്തിലെ ഹംപിയിൽ ഈ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ഏത് സാമ്രാജ്യത്തിന്റെ?

വിജയനഗരം

13. ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ പോർട്ടുഗീസ് അധ്യപത്യത്തിന് തുടക്കം കുറിച്ച പോർച്ചുഗീസ് ഗവർണർ?

ആൽബുക്കർക്ക്

14. ഇന്ത്യയിൽ എവിടെയാണ് ആദ്യം നാണയം പ്രചാരത്തിലെത്തിയത്?

ബിഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും

15. കാശ്മീർ ചരിത്രം വിവരിക്കുന്ന കൽഹണ്ണന്റെ പ്രശസ്ത കൃതി?

രാജതരംഗിണി

16. മധ്യപ്രദേശിലെ ഈറനിൽ (Eran) ലഭിച്ച എ.ഡി. 510 ലെ ഒരു ലിഖിതമാണ് ഇന്ത്യയിലെ ഈ ദുരാചാരത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന തെളിവ്. ഏത് ദുരാചാരം?

സതി

17. എലിഫൻറായിലെ പ്രശസ്തമായ ഗുഹാക്ഷേത്രങ്ങൾ ഏത് രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ചു?

ചാലൂക്യർ

18. നാഗാർജുനസ്തൂപത്തിന്റെ മനോഹരമായ തൂണുകളിൽ ആരുടെ ജീവിതകഥയാണ് കൊത്തിവെച്ചിരിക്കുന്നത്?

ബുദ്ധൻറെ

19. ഗതവാഹന രാജവംശത്തിന്റെ കാലത്തേ പ്രധാന പട്ടണങ്ങളിലൊന്നായ പ്രതിഷ്‌ഠാനം ഏതു നദിക്കരയിലാണ്?

ഗോദാവരി

20. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്തരെ തോല്‌പിച്ചതാര്?

അഫ്ഘാനികൾ

21. അക്ബറിനോട് ധീരമായി യുദ്ധം ചെയ്‌ത ചന്ദ്ബീബി എന്ന പ്രശസ്ത രാജ്ഞി ഏത് രാജവംശത്തിലെ അംഗമായിരുന്നു?

അഹമ്മദ് നഗർ

22. മുഹമ്മദ് ഗസ്‌നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി?

ജയപാലൻ (ശാകരാജാവ്)

23. അശോകസ്തംഭങ്ങൾ 14 -ആം ശതകത്തിൽ ഡൽഹിയിലേക്ക് കൊണ്ടുവന്ന ദൽഹി സുൽത്താനാര്?

ഫിറോസ് ഷാ തുഗ്ലക്ക്

25. അക്ബർ 1567 ൽ ചിത്തോർകോട്ട പിടിച്ചടക്കുമ്പോൾ മേവാറിലെ റാണാ ആരായിരുന്നു?

ഉദയ്‌സിങ്

വെബ് ഡെസ്ക്

Malayalam Info is a Kerala based digital media publishing site operating under the malayalaminfo.com domain. Malayalam Info has an authentic and credible recognition among the Malayalam speaking communities, all around the world.

Join WhatsApp

Join Now

Join Telegram

Join Now