HomeCricketTATA IPL 2022: IPL ന് റ്റാറ്റാ പറഞ്ഞ് Vivo, TATA പുതിയ IPL ടൈറ്റിൽ...

TATA IPL 2022: IPL ന് റ്റാറ്റാ പറഞ്ഞ് Vivo, TATA പുതിയ IPL ടൈറ്റിൽ സ്പോൺസർ

TATA IPL 2022: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 2022, 2023 ലെ ടൈറ്റിൽ സ്‌പോൺസർഷിപ് വിവോ (Vivo) ടാറ്റക്ക് (TATA) കൈമാറി. IPL ന്റെ അടുത്ത രണ്ടു പതിപ്പുകൾ ഇനി TATA IPL എണ്ണവും അറിയപ്പെടുക. ചൊവ്വാഴ്ച നടന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് സ്‌പോൺസർഷിപ്പ് മാറ്റത്തിന് അംഗീകാരം ലഭിച്ചത്.

2018ലാണ് ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിനായി വിവോ കമ്പനി 440 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചുത്. ഈ സ്പോൺസർഷിപ്പ് കരാർ IPL 2023 ന് ശേഷം കാലഹരണപ്പെടേണ്ടതായിരുന്നു. എന്നാൽ ബിസിസിഐയും വിവോയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സ്പോൺസർഷിപ്പ് മാറുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് വർദ്ധിച്ചുവരുന്ന ചൈന വിരുദ്ധ വികാരത്തെത്തുടർന്ന് 2020-ൽ IPL സ്പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനിയായ VIVO പിന്മാറിയിരുന്നു. എന്നിരുന്നാലും, 2021-ൽ വിവോ മുഖ്യ സ്പോൺസറായി തിരിച്ചെത്തി. ഇനി വരുന്ന പുതിയ സീസണിൽ പുതിയ ഐപിഎൽ ടൈറ്റിൽ സ്പോൺസറായി ടാറ്റ ഗ്രൂപ്പ് ഒരുങ്ങിക്കഴിഞ്ഞു.

ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ ബിസിസിഐയുമായുള്ള നിലവിലെ കരാർ ടാറ്റയ്ക്ക് കൈമാറാനും വിവോ സമ്മതിച്ചിട്ടുണ്ട്. ഐപിഎൽ ജനറൽ അസംബ്ലിയാണ് ഇതിന് അംഗീകാരം നൽകിയത്. അതുപോലെ, ഐപിഎൽ 2022, 2023 സീസണുകളുടെ ടൈറ്റിൽ സ്പോൺസർ ടാറ്റയായിരിക്കും. ഈ രണ്ട് സീസണുകളിലെ സ്പോൺസർഷിപ്പ് കരാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ടാറ്റ ഗ്രൂപ്പ് മുമ്പത്തേക്കാൾ വലിയ തുകയ്ക്ക് ടൈറ്റിൽ സ്പോൺസർഷിപ്പ് നേടിയതായി മനസ്സിലാക്കുന്നു.

കാരണം ഇത്തവണ 10 ടീമുകളാണുള്ളത്, മത്സരങ്ങളുടെ എണ്ണം 56ൽ നിന്ന് 74 ആയി ഉയരും. അങ്ങനെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിന്റെ തുക കൂടും. രണ്ട് സീസൺ ടൈറ്റിൽ സ്പോൺസർഷിപ്പിനായി ടാറ്റ വലിയ തുക നൽകാനാണ് സാധ്യത.

 

Malayalam Infohttps://malayalaminfo.com
Malayalam Info is a Kerala based digital media publishing site operating under the malayalaminfo.com domain. With more than 10 years of experience in digital publications, Malayalam Info has an authentic and credible recognition among all the Malayalam speaking communities, all around the world.
RELATED ARTICLES

Most Popular

Recent Comments