HomeCricketIPL 2022: ഹാർദിക് പാണ്ഡ്യ അഹമ്മദാബാദ് ടീമിന്റെ നായകനാകും

IPL 2022: ഹാർദിക് പാണ്ഡ്യ അഹമ്മദാബാദ് ടീമിന്റെ നായകനാകും

ഫിറ്റ്‌നസ് പ്രശ്‌നത്തിൽ വലയുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ട വലിയ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അഹമ്മദാബാദ് ഫ്രാഞ്ചൈസി അദ്ദേഹത്തെ ഐപിഎൽ 2022-ന്റെ ക്യാപ്റ്റനാക്കാൻ തീരുമാനിച്ചു. പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയില്ല.

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ നിന്ന് ഫിറ്റ്‌നസിന് പ്രശ്നത്താൽ ഹാർദിക് പാണ്ഡ്യക്ക് ബൗൾ ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഫിറ്റ്നസ് വീണ്ടെടുക്കാൻ മുതുകിലെ ശസ്‌ത്രക്രിയക്ക് അദ്ദേഹം വിധേയനായി. എന്നാൽ തുടർന്നും ബൗളിംഗ്‌ ഫിറ്റ്‌നസ്‌ നേടാൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. 2021 IPL സീസണിലും പാണ്ട്യ ബോൾ ചെയ്തിരുന്നില്ല. ടി20 ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിൽ പോലും അദ്ദേഹം പന്തെറിഞ്ഞില്ല. ഇതോടെ പാണ്ഡ്യക്ക് ഇന്ത്യൻ ടീമിൽ നിന്ന് സ്ഥാനം നഷ്ടമായി. കൂടാതെ മുംബൈ ഇന്ത്യൻസും അദ്ദേഹത്തെ നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.

പാണ്ഡ്യ ഗുജറാത്തിൽ നിന്നുള്ളയാളാണെന്നും പ്രാദേശിക ആരാധകർക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതി മുതലാക്കാനാണ് ഫ്രാഞ്ചൈസി അദ്ദേഹത്തെ ക്യാപ്റ്റനാക്കിയത് എന്നുമാണ് വിദഗ്ധർ വിശ്വസിക്കുന്നത്. പാണ്ഡ്യ പന്തെറിഞ്ഞില്ലെങ്കിലും അത് ടീമിന് ലാഭകരമാകുമെന്നാണ് അഹേമദാബാദിന്റെ പ്രതീക്ഷ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ വർഷം ആകെ 10 ടീമുകളായിരിക്കും ഉണ്ടാവുക. കഴിഞ്ഞ മാസം ചില ടീമുകൾ ഐപിഎൽ മാനേജ്‌മെന്റിന് ഇഷ്ടമുള്ള പരമാവധി നാല് കളിക്കാരുടെ പട്ടിക സമർപ്പിസിച്ചിരുന്നു. ലഖ്‌നൗ, അഹമ്മദാബാദ് ടീമുകൾ ഈ മാസം രണ്ടാം വാരത്തിനകം തങ്ങളുടെ താരങ്ങളുടെ പട്ടിക സമർപ്പിക്കണം. ഇത്തവണ ഐപിഎല്ലിൽ മെഗാ ലേലമാണ് നടക്കുന്നത്. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ചെന്നൈയിലാണ് ലേലം.

Malayalam Infohttps://malayalaminfo.com
Malayalam Info is a Kerala based digital media publishing site operating under the malayalaminfo.com domain. With more than 10 years of experience in digital publications, Malayalam Info has an authentic and credible recognition among all the Malayalam speaking communities, all around the world.
RELATED ARTICLES

Most Popular

Recent Comments